
മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രം ടർബോയുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷ്ഷൻ പുറത്ത്. ആദ്യ ദിനം 17.3 കോടിയാണ് ടർബോ സ്വന്തമാക്കിയിരിക്കുന്നത്. നിർമാതാക്കളായ മമ്മൂട്ടി കമ്പനിയാണ് കളക്ഷൻ പുറത്തുവിട്ടത്. റിലീസ് ദിവസം മാത്രം എറ്റവും വലിയ കളക്ഷൻ നേടിയ സിനിമ ഈയടുത്ത കാലത്ത് വേറെയില്ല എന്ന് തെളിയിക്കുന്നതാണ് ഈ കണക്ക്.
മെയ് 23ന് റിലീസ് ചെയ്ത ചിത്രം പ്രീ സെയിലിലും മികച്ച കളക്ഷന് നേടിയിരുന്നു. 224 എക്സ്ട്രാ ഷോകളാണ് സിനിമയ്ക്ക് ഉണ്ടായിരുന്നത്. മികച്ച ബുക്കിങ്ങിലും വലിയ നേട്ടം ടർബോ സ്വന്തമാക്കിയിട്ടുണ്ട്. ഇന്നും 100ലധികം അധിക ഷോകളാണ് സിനിമയ്ക്ക്. മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലൊരുങ്ങുന്ന അഞ്ചാമത്തെ ചിത്രമാണ് ടർബോ.
മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്.
ലാലേട്ടൻ ഫാൻസിന് സന്തോഷ വാർത്ത; ക്രിസ്തുമസ് ദിനത്തിൽ അവനെത്തും