തിയേറ്റര് റിലീസിനായി പോരാടി; ബോക്സ് ഓഫീസില് പരജയമേറ്റുവാങ്ങിയ വിശാലിന്റെ 'രത്നം' ഇനി ഒടിടിയില്

വളരെ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രം ബോക്സ് ഓഫീസില് പരാജയമായിരുന്നു

dot image

വിശാല് നായകനായി ഏപ്രില് 28 ന് തിയേറ്ററില് റിലീസ് ചെയ്ത 'രത്നം' ഒടിടിയില് പ്രദര്ശനം ആരംഭിച്ചു. ആമസോണ് പ്രൈമിലാണ് സ്ട്രീമിംഗ് ആരംഭിച്ചത്. ഏറെ നാളത്തെ പോരാട്ടത്തിനൊടുവില് തിയേറ്ററില് റിലീസ് ചെയ്ത ചിത്രമാണ് രത്നം. തമിഴ് ഒറിജിനല് പതിപ്പിനൊപ്പം തെലുങ്ക് വേര്ഷനും ഒടിടിയിലുണ്ട്.

'മാര്ക്ക് ആന്റണി' എന്ന വിജയ ചിത്രത്തിന് ശേഷം വിശാല് നായകനായ 'രത്നം' തിയേറ്ററില് പ്രദര്ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തിയേറ്ററുടമകളുമായി തര്ക്കം ഉണ്ടായിരുന്നു. രത്നത്തിന്റെ റിലീസ് തടയാൻ മനപൂര്വം ശ്രമിക്കുന്നുവെന്നും അതിന്റെ തെളിവുകള് തന്റെ കയ്യിലുണ്ടെന്നുമുന്നയിച്ചായിരുന്നു കഴിഞ്ഞ മാസം താരം രംഗത്തെത്തിയത്. രത്നത്തിന്റെ ബുക്കിംഗ് ഒഴിവാക്കാൻ അസോസിയേഷൻ തീരുമാനിച്ചത് ഒരു അജ്ഞാതന്റെ കത്ത് വഴി താന് അറിഞ്ഞുവെന്നും അക്കാര്യം അസോസിയേഷൻ അംഗങ്ങള് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പ് തന്റെ കൈവശമുണ്ടെന്നുമായിരുന്നു വിശാല് പറഞ്ഞത്. ഇവർ അഴിമതി നടത്തുകയാണെന്നും വിശാൽ ആരോപിച്ചിരുന്നു. ഇതിന് ശേഷമാണ് ചിത്രം തിയേറ്റര് റിലീസിനെത്തിയത്. എന്നാല് ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രം ബോക്സ് ഓഫീസില് വേണ്ടത്ര വിജയിച്ചില്ല.

ആദ്യ വാരം ഇന്ത്യയില് നിന്ന് ചിത്രം നേടിയ കളക്ഷന് 15.5 കോടി ആയിരുന്നു. എന്നാല് രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള് അതില് 87 ശതമാനം ഇടിവാണ് സിനിമ രേഖപ്പെടുത്തിയത്. ഇന്ത്യയില് നിന്ന് രണ്ടാം വാരം നേടാനായത് വെറും രണ്ട് കോടി ആയിരുന്നു. ആദ്യ രണ്ട് ആഴ്ചകളില് കേരളത്തില് നിന്ന് ചിത്രം നേടിയത് 50 ലക്ഷം മാത്രമായിരുന്നു.

വീഡിയോ മുഴുവൻ കാണാതെ തെറ്റായി വ്യാഖ്യാനിക്കുന്നത് ഖേദകരം; സോഷ്യല് മീഡിയ പരിഹാസങ്ങളോട് ഷെയ്ന് നിഗം
dot image
To advertise here,contact us
dot image