
മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ ടര്ബോയ്ക്ക് ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില് നിന്ന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ മാസ് എന്ര്ടെയ്നറെന്നും ഒരു മുഴുനീള ആക്ഷന് പാക്ഡ് സിനിമയുമെന്നുമാണ് തിയേറ്റര് വിട്ടിറങ്ങുന്നവര് ഓരേ സ്വരത്തില് പറയുന്നത്. മമ്മൂട്ടിയോട് ഒപ്പത്തിനൊപ്പം പോരുന്ന വില്ലന് കഥാപാത്രമായെത്തിയ രാജ് ബി ഷെട്ടിയും കൈയ്യടി നേടുകയാണ്.
കേരളത്തില് നിന്ന് ടര്ബോ നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് റിപ്പോര്ട്ട്. സൗത്ത്വുഡാണ് ട്രാക്ക് ചെയ്ത കേരള കളക്ഷൻ റിപ്പോര്ട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്തിമ കണക്കുകള്ക്കായി കാത്തിരിക്കുകയാണ് ആരാധകര്. മിഥുൻ മാനുവലിന്റെ തിരക്കഥയിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
'കണ്ടാൽ തൊഴുതു പോകുന്ന സെറ്റിന് പിന്നിലെ സെറ്റപ്പ് ഇതാണ്'; ഗുരുവായൂരമ്പല നടയിൽ സെറ്റ്#Turbo Day 1 Kerala Tracked Gross Already 4 CR+ 💥💥💥 pic.twitter.com/ghfSzWs1mx
— Southwood (@Southwoodoffl) May 23, 2024
മികച്ച പ്രതികരണങ്ങളോടെ വമ്പൻ കുതിപ്പിലാണ് ടർബോ തിയേറ്ററുകളിൽ ഓടി തുടങ്ങിയത്. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളില് ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷന് ബ്ലര് മെഷര്മെന്റിന് അനുയോജ്യമായ 'പര്സ്യുട്ട് ക്യാമറ' ടര്ബോയില് ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഇതില് ചിത്രീകരിക്കാം.
'ട്രാന്ഫോര്മേഴ്സ്', 'ഫാസ്റ്റ് ആന്ഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളില് ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡില് 'പഠാന്' ഉള്പ്പെടെയുള്ള ചിത്രങ്ങളില് പര്സ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറില് മമ്മൂട്ടി തന്നെയാണ് ചിത്രം നിര്മ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില് അവതരിപ്പിക്കുന്നത്.