'എന്താണ് ഖുറേഷി അബ്രാം എന്ന് നിങ്ങൾ മനസിലാക്കും'; എമ്പുരാൻ റിലീസ് എന്ന്? വെളിപ്പെടുത്തി മോഹൻലാൽ

ഗുജറാത്ത്, ദുബായ് എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും മോഹൻലാൽ

dot image

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് നടക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച് വെളിപ്പെടുത്തലുമായെത്തിയിരിക്കുകയാണ് മോഹൻലാൽ.

എമ്പുരാൻ ഈ വർഷാവസാനം അല്ലെങ്കിൽ 2025 ജനുവരിയിൽ റിലീസ് ചെയ്യുന്നതിനായാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. സിനിമയുടെ ചിത്രീകരണം ലേ ലഡാക്കിലാണ് ആരംഭിച്ചത്. ശേഷം യുകെ, യുഎസ്, ചെന്നൈ എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടന്നു. ഗുജറാത്ത്, ദുബായ് എന്നിവിടങ്ങളിലും സിനിമയുടെ ചിത്രീകരണം നടക്കുമെന്നും മോഹൻലാൽ വ്യക്തമാക്കി. എന്താണ് ഖുറേഷി അബ്രാം എന്ന് നിങ്ങൾ ആ സിനിമയിലൂടെ മനസിലാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ബിഗ് ബോസ് ഷോയ്ക്കിടയിലാണ് മോഹൻലാലിൻറെ വെളിപ്പെടുത്തൽ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

2019 ല് 'ലൂസിഫര്' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്ശനത്തിനെത്തും. ആശിര്വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് നിര്മ്മാണം.

ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്, ബൈജു സന്തോഷ്, ഫാസില് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകും. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂടും ഷൈൻ ടോം ചാക്കോയും ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.

dot image
To advertise here,contact us
dot image