
വളെര കുറച്ച് സിനിമകൾ കൊണ്ട് കന്നട സിനിമ ഇൻഡസ്ട്രിയിലും തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധേയനായ നടനാണ് രാജ് ബി ഷെട്ടി. 2017-ൽ പുറത്തിറങ്ങിയ 'ഒണ്ടു മൊട്ടെയ കഥെ' എന്ന തന്റെ ആദ്യ സംവിധാന സംരഭത്തിലേക്ക് നായാകനായും കൂടിയെത്തിയ അഭിനേതാവായതിനെക്കുറിച്ച് രാജ് ബി ഷെട്ടി പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാവുകയാണ്.
ഞാൻ ആദ്യമായി സംവിധാനം ചെയ്ത 'ഒണ്ടു മൊട്ടെയ കഥെ'യുടെ സമയത്ത് നായകനായി പലരേയും നോക്കി. നടൻ വിനയ് ഫോർട്ടിനെ സിനിമയിലേക്ക് പരിഗണിച്ചിരുന്നു. എന്നാൽ ആ കഥാപാത്രത്തിന് യോജിച്ച ആരേയും കിട്ടിയില്ല. കഷണ്ടിയുള്ള അഭിനയിക്കാനറിയാവുന്ന, മംഗലാപുരം സ്ലാങിൽ സംസാരിക്കാൻ പറ്റുന്ന ഒരാളെ ഒരുപാട് അന്വേഷിച്ചു. അങ്ങനെയൊരാളെ കിട്ടാൻ ബുദ്ധിമുട്ടായിരുന്നു. ഈ സിനിമ നടക്കില്ല എന്നുവരെ കരുതി. ആ അവസ്ഥയിലാണ് നിർമാതാവ് എന്നോട് അഭിനയിക്കാൻ പറയുന്നത്. എന്റെ മുഖം പ്രേക്ഷകർ അംഗീകരിക്കുമോ എന്ന പേടി എനിക്കുണ്ടായിരുന്നു. പക്ഷെ എല്ലാവർക്കും സിനിമയുടെ പൊളിറ്റിക്സ് ഇഷ്ടമായി,രാജ് ബി ഷെട്ടി പറഞ്ഞു.
മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യിൽ വില്ലൻ കഥാപാത്രമായാണ് രാജ് ബി ഷെട്ടിയെത്തുന്നത്. വെട്രിവേൽ ഷൺമുഖം എന്ന കഥാപാത്രമായാണ് രാജ് ബി ഷെട്ടി സിനിമയിലെത്തുന്നത്. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി സിനിമയിലെത്തുന്നത്. നാളെയാണ് ടർബോ റിലീസ് ചെയ്യുന്നത്.
'ആളവന്താൻ കോഹ്ലി-ധോണി, അൻപേ ശിവം ടെൻഡുൽക്കർ, സകലകലാ വല്ലഭൻ ജഡേജ';കമൽ ഹാസന്റെ ക്രിക്കറ്റ് ടേസ്റ്റ്