
ലോസ് ഏഞ്ചൽസ്: തന്റെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദം ചാറ്റ്ജിപിടിക്കായി ഓപ്പൺഎഐ ഉണ്ടാക്കിയെന്ന ആരോപണവുമായി സ്കാർലറ്റ് ജോഹാൻസൺ. 'സ്കൈ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചാറ്റ്ജിപിടിക്കെതിരെയാണ് നടി രംഗത്തെത്തിയത്. നേരത്തെ കമ്പനിയിൽ നിന്ന് ചാറ്റ്ബോട്ടിന് ശബ്ദം നൽകുന്നതിന് സ്കാർലറ്റ് ജോഹാൻസണിന് ക്ഷണം ലഭിച്ചിരുന്നെങ്കിലും നടി അത് നിരസിക്കുകയായിരുന്നു.
കഴിഞ്ഞ സെപ്തംബറിൽ ആൾട്ട്മാൻ എഐ ചാറ്റ്ബോട്ടിന് ശബ്ദം നൽകുന്നതിന് തനിക്ക് ക്ഷണം ലഭിച്ചിരുന്നുവെങ്കിലും താൻ അത് നിരസിച്ചു. പിന്നീട് ഡെമോ റിലീസ് ചെയ്തപ്പോൾ തന്റെ ശബ്ദത്തോട് സമാനമായ ശബ്ദമായിരുന്നു മിസ്റ്റർ ആൾട്ട്മാൻ ഉണ്ടാക്കിയതെന്നും അത് കേട്ടപ്പോൾ തനിക്ക് അത്ഭുതമുണ്ടായെന്നും സ്കാർലറ്റ് ജോഹാൻസൺ പറഞ്ഞു.
'രാമായണ'ത്തിന് പൂട്ട് വീണു, രൺബീർ കപൂർ - സായിപല്ലവി ചിത്രം ഷൂട്ടിംഗ് നിർത്തിഅതേസമയം സ്കൈയുടെ ശബ്ദം സ്കാർലറ്റിന്റെ അനുകരണമല്ലെന്നും മറ്റൊരു പ്രൊഫഷണൽ നടിയുടേതാണെന്നും ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പ്രതികരിച്ചു. എഐ ശബ്ദങ്ങൾ ഒരു സെലിബ്രിറ്റിയെ മനപൂർവ്വമായി അനുകരിക്കുന്നതാകരുതെന്ന് തങ്ങൾ വിശ്വസിക്കുന്നു. സ്കൈയുടെ ശബ്ദം സ്കാർലറ്റിന്റെ അനുകരണമല്ല. അത് മറ്റൊരു പ്രൊഫഷണൽ നടിയുടേതാണ്. അവരുടെ സ്വകാര്യതയെ മാനിച്ച് ആ നടിയുടെ പേര് പുറത്തുവിടാൻ കഴിയില്ലെന്നും ആൾട്ട്മാൻ പറഞ്ഞു.