
വളർത്തുനായയ്ക്കൊപ്പം ആനന്ദനൃത്തവുമായി ഗായിക അഭയ ഹിരൺമയി. വയനാട്ടിലെ യാത്രയ്ക്കിടയിൽ താമസിക്കുന്ന റിസോർട്ടിൽ വച്ചാണ് അഭയ, റോസിറ്റ എന്ന് വളർത്ത് നായയ്ക്കൊപ്പം നൃത്തം ചെയ്തത്. അഭയ നൃത്തം ചെയ്യുമ്പോൾ റോസിറ്റ സമീപത്തുകൂടി നടക്കുന്നതും അഭയ നായയെക്കൊണ്ട് നൃത്തം ചെയ്യിക്കാൻ ശ്രമിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
'എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന എന്റെ നായ റോസിറ്റയ്ക്കൊപ്പമുള്ള എന്റെ ആനന്ദനൃത്തം. ഇതാദ്യമായാണ് ഞാൻ എന്റെ നായയുമായി ഒരു റിസോർട്ടിൽ താമസിക്കുന്നത്. എന്നെ ആകർഷിച്ച ഈ സ്ഥലത്തെ ഏറ്റവും നല്ല കാര്യവും അതുതന്നെ. എന്നിലെ നായ പ്രേമിക്ക് ഈ താമസസൗകര്യത്തിൽ വലിയ ആശ്വാസം തോന്നുന്നു. ഞങ്ങൾ എല്ലായിടത്തും നടന്ന് നൃത്തം ചെയ്തു’; എന്നാണ് അഭയ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.
മമ്മൂക്കയുടെ അടി... രാജ് ബി ഷെട്ടിയുടെ ഇടി...; ടർബോയ്ക്ക് കർണാടകയിൽ റെക്കോർഡ് സ്ക്രീൻസ്
അഭയ കടുത്ത മൃഗസ്നേഹിയാണ്. തനിക്ക് ഏറ്റവും ഇഷ്ടം നായകളോടാണെന്ന് മുന്പ് പലതവണ അഭയ അഭിമുഖങ്ങളിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 13 നായ്ക്കളാണ് ഗായികയ്ക്കു സ്വന്തമായിട്ടുള്ളത്.