
/entertainment-new/news/2024/05/21/pvr-earns-rs-1958-crore-by-selling-popcorn-and-ice-cream
സിനിമ കാണാൻ തിയേറ്ററിൽ എത്തുന്ന മിക്കവരും ഇന്റർവെൽ സമയത്തോ സിനിമയ്ക്ക് കയറുന്നതിനു മുമ്പോ പോപ്പ്കോണും വെള്ളവും ഐസ്ക്രീമുമെല്ലാം കൈയിൽ കരുതാറുണ്ട്. യഥാർത്ഥ വിലയുടെ ഇരട്ടിയിലേറെയാണ് തിയേറ്ററുകള് ഭക്ഷണസാധനങ്ങള്ക്ക് ഈടാക്കുന്നത്. വെള്ളം പോലും പല തിയേറ്ററുകളിലും കൊണ്ടുപോകാന് അനുവാദമില്ല.
പി വി ആര് തിയേറ്ററുകളില് സിനിമാ ടിക്കറ്റിന്റെ വില്പ്പനയേക്കാള് കുതിക്കുന്നത് ഭക്ഷണസാധനങ്ങളുടെ വില്പ്പനയെന്നാണ് ഏറ്റവും പുതിയതായി പുറത്തുവന്നിരിക്കുന്ന റിപ്പോര്ട്ടുകള്. 2023-2024 വര്ഷത്തിലെ കണക്കു പ്രകാരം ഫുഡ് ആന്റ് ബീവറേജസ് വില്പ്പന 21% വര്ധിച്ചുവെന്ന് മണി കണ്ട്രോള് റിപ്പോര്ട്ടു ചെയ്യുന്നു.
കോഴിക്കോട്ടെ അപ്സര തിയേറ്റർ വീണ്ടും തുറക്കുന്നു, ആദ്യ ചിത്രം ഇക്കാന്റെ 'ടർബോ'അതേ സമയം സിനിമാ ടിക്കറ്റ് വില്പ്പനയില് 19 ശതമാനമാണ് വര്ധന.1958 കോടിയാണ് പിവിആര് തിയേറ്ററുകള് കഴിഞ്ഞ വർഷം ഭക്ഷണസാധനങ്ങള് വിറ്റ് ഉണ്ടാക്കിയത്. അതിന് മുന്പുള്ള വർഷം 1618 കോടിയായിരുന്നു. സിനിമാ ടിക്കറ്റിനത്തില് 2022-2023 കാലയളവില് 2751 കോടി നേടിയപ്പോള് 2023-2024 ല് അത് 3279 കോടിയായി വര്ധിച്ചു.
ഹിറ്റ് സിനിമകള് കുറവായതിനാലാണ് ഈ കാലയളവില് ഭക്ഷണ സാധനങ്ങളുടെ വില്പനയിലൂടെ നേടിയ തുകയുടെ നിരക്ക് കൂടിയതെന്ന് പിവിആര് ഐനോക്സ് ഗ്രൂപ്പ് സിഎഫ്ഒ (ചീഫ് ഫിനാന്ഷ്യല് ഓഫീസര്) നിതിന് സൂദ് പറഞ്ഞതായി മണികണ്ട്രോള് റിപ്പോര്ട്ട് ചെയ്തു. മെട്രോ നഗരങ്ങളിലും മെട്രോ ഇതര നഗരങ്ങളിലും പിവിആര് ധാരാളം ഫുഡ് ആന്റ് ബിവറേജസ് ഓട്ട്ലെറ്റുകള് തുറന്നിട്ടുണ്ട്. അവിടെ നിന്ന് ഭക്ഷണം വാങ്ങണമെങ്കില് സിനിമ കാണണമെന്ന് നിര്ബന്ധമില്ല. അതും വില്പ്പന വര്ധിക്കാന് കാരണമായിട്ടുണ്ട്.