അയാൾ വരവ് അറിയിച്ചു... ഖുറേഷി അബ്രാം; ആരാധകർക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ പിറന്നാൾ സമ്മാനമെത്തി

എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്

dot image

മോഹൻലാൽ നായകനാകുന്ന ചിത്രം എമ്പുരാന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മോഹൻലാലിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. താരത്തിന്റെ ഖുറേഷി അബ്രാം എന്ന കഥാപാത്രത്തിന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

https://www.facebook.com/photo/?fbid=1028463671979519&set=a.287823272710233

എമ്പുരാന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെറ്റില് നിന്നുമുള്ള ലീക്ക്ഡ് വിഡീയോ സോഷ്യല് മിഡിയയില് വൈറലായിരുന്നു.

2019 ല് 'ലൂസിഫര്' വിജയമായതിന് ശേഷം പ്രഖ്യാപിക്കപ്പെട്ട സിനിമ മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും പ്രദര്ശനത്തിനെത്തും. ആശിര്വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് നിര്മ്മാണം.

40 വർഷമായി ലാലേട്ടൻ ഇവിടുണ്ട്... ഇനിയും ഇവിടെ തന്നെയുണ്ടാകും, ഒപ്പം പ്രേക്ഷകരും

ലൂസിഫറിലെ പ്രധാന താരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യര്, ബൈജു സന്തോഷ്, ഫാസില് തുടങ്ങിയവരും രണ്ടാം ഭാഗത്തിൽ ഉണ്ടാകുമെന്നാണ് സൂചന. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമ്മൂടും ഷൈൻ ടോം ചാക്കോയും ഉണ്ടെന്നും റിപ്പോർട്ടുകളുണ്ട്. മുരളി ഗോപി തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും തിരക്കഥാകൃത്ത്. സുജിത് വാസുദേവാണ് ഛായാഗ്രണം നിർവഹിക്കുന്നത്. സംഗീത സംവിധാനം ദീപക് ദേവ് ആണ്.

dot image
To advertise here,contact us
dot image