
May 18, 2025
08:16 AM
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കിൽ താൻ അഭിനയിക്കില്ലെന്ന് നടൻ സത്യരാജ്. ആശയപരമായി താനൊരു 'പെരിയാറിസ്റ്റ്' ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യൽ മീഡിയയിലടക്കം ചർച്ചയായിക്കൊണ്ടിരിക്കുന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്.
മോദിയുടെ വേഷം ചെയ്യുന്നത് സത്യരാജാണെന്ന റിപ്പോർട്ടുകളായിരുന്നു എത്തിയിരുന്നത്. എന്നാൽ കോൺഗ്രസ് എം പി കാർത്തി ചിദംബരം ഉൾപ്പെടെയുള്ളവർ വിമർശനമുന്നയിച്ചതോടെയാണ് സത്യരാജ് വിശദീകരണവുമായി എത്തിയത്. അതേസമയം സത്യരാജിന് മോദിയുടെ റോൾ നൽകരുതെന്ന് പറഞ്ഞ് ബിജെപി കേന്ദ്രങ്ങളും രംഗത്തെത്തിയിരുന്നു.
2007ൽ സാമൂഹിക പരിഷ്കർത്താവായ പെരിയാറിന്റെ ജീവചരിത്രത്തിൽ പ്രധാന വേഷം ചെയ്തത് സത്യരാജായിരുന്നു. സിനിമയ്ക്ക് നിരൂപക പ്രശംസയും ലഭിച്ചിരുന്നു. പ്രധാനമന്ത്രി മോദിയുടെ ജീവിതകഥയുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി ബയോപിക്കുകൾ പുറത്തിറങ്ങിയിട്ടുണ്ട്. 2019ൽ വിവേക് ഒബ്റോയിയെ നായകനാക്കി 'പി എം നരേന്ദ്ര മോദി' എന്ന ജീവചരിത്ര സിനിമയാക്കിയിരുന്നു.
'എന്തിനാ ഇങ്ങനെ പിശുക്കുന്നേ, ഒരു പാട്ട് റിലീസ് ചെയ്തുകൂടെ?'; ടർബോ ടീമിനോട് മമ്മൂട്ടി ഫാൻസ്