സൂക്ഷിക്കുക... സുനാമി മുന്നറിയിപ്പ്; വന്നു ജൂനിയർ എൻടിആറിന്റെ ദേവരയിലെ ആദ്യഗാനം

ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 ഒക്ടോബര് 10-ന് റിലീസാവും

dot image

കൊരട്ടല ശിവയുടെ എൻടിആർ ചിത്രം ദേവര പാര്ട്ട് 1-ലെ ആദ്യ ഗാനം പുറത്തിറങ്ങി. തെന്നിന്ത്യന് തരംഗമായ അനിരുദ്ധ് സംഗീതം നല്കിയ ഗാനം വിവിധ ഭാഷകളിലായാണ് പുറത്തിറങ്ങിയത്. തെലുങ്കില് രാമജോഗയ്യ ശാസ്ത്രി, തമിഴില് വിഷ്ണു എടവന്, ഹിന്ദിയില് മനോജ് മുന്തഷിര്, മലയാളത്തില് മങ്കൊമ്പ് ഗോപാലകൃഷ്ണന്, കന്നഡയില് വരദരാജ് ചിക്കബല്ലപുര എന്നിവരാണ് ഗാനത്തിന്റെ രചന നിര്വഹിച്ചിരിക്കുന്നത്.

ഗാനത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് വേര്ഷനുകള് സംഗീതസംവിധായകനായ അനിരുദ്ധ് തന്നെ ആലപിച്ചപ്പോള് മലയാളം, കന്നഡ വേര്ഷനുകള് ആലപിച്ചിരിക്കുന്നത് സന്തോഷ് വെങ്കിയാണ്. വലിയ ബജറ്റില് രണ്ടു ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ഒന്നാം ഭാഗം 2024 ഒക്ടോബര് 10-ന് റിലീസാവും.

കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില് ബോളിവുഡ് താരങ്ങളായ ജാന്വി കപൂറും സെയ്ഫ് അലി ഖാനും പ്രധാന വേഷങ്ങളില് എത്തുന്നുണ്ട്. ജാന്വിയുടെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവരാ. യുവസുധ ആർട്ട്സും എന്ടിആര് ആര്ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ് റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന് ടോം ചാക്കോ, നരേന് തുടങ്ങി ഒട്ടനവധി അഭിനേതാക്കള് ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

ബിഗ് ബജറ്റില് ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിര്മ്മാതാക്കള് അറിയിച്ചിരുന്നു. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന് ഡിസൈനർ: സാബു സിറിള്, എഡിറ്റർ: ശ്രീകര് പ്രസാദ്. പിആര്ഒ: ആതിര ദില്ജിത്ത്.

dot image
To advertise here,contact us
dot image