
തെന്നിന്ത്യൻ താരം ധനുഷിന്റെ 50-ാം ചിത്രം എന്നതിനാൽ തന്നെ 'രായന്' മേൽ വലിയ ഹൈപ്പുണ്ട്. ധനുഷ് സംവിധായകൻ കൂടിയായ സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് സ്വന്തമാക്കി. ജൂൺ 13നാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.
ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഫ്ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. സൺ പിച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ അപർണ ബലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
2024 പൃഥ്വിരാജ് അങ്ങ് എടുക്കുവാ...; രണ്ടാം ദിനവും ഗംഭീര കളക്ഷനുമായി ഗുരുവായൂരമ്പല നടയിൽഎ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് പീറ്റർ ഹെയ്ൻ ആണ് ആക്ഷൻ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളിൽ ചിത്രം എത്തും. പി ആർ ഒ - ശബരി.