/entertainment-new/news/2024/05/14/dune-prophecy-rope-in-bollywood-actress-tabu-in-a-recurring-role

'ഡ്യൂണി'ന്റെ പ്രീക്വല്; ഹോളിവുഡിലേക്ക് വീണ്ടും തബു, ഇതൊരു കലക്ക് കലക്കും

ബ്രയാന് ഹെര്ബെര്ട്ടും കെവിന് ജെ ആന്ഡേഴ്സണും ചേര്ന്ന് രചിച്ച സിസ്റ്റര്ഹുഡ് ഓഫ് ഡ്യൂണ് എന്ന നോവലില് നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സീരീസ് ഒരുങ്ങുന്നത്

dot image

മലയാളവും തമിഴും ഹിന്ദിയും കടന്ന് തബു എന്ന നടി ഹോളിവുഡിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ഒടിടി പ്ലാറ്റ്ഫോം ആയ മാക്സിന്റെ സിരീസിലാണ് തബു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്നത്. ഡ്യൂണ്: പ്രൊഫെസി എന്നാണ് സിരീസിന്റെ പേര്. അന്തര്ദേശീയ മാധ്യമമായ വെറൈറ്റിയാണ് ഈ വിവരം റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്.

അതീന്ത്രീയമായ ശക്തികള് ലഭിക്കാനായി തീവ്രമായ കായിക പരിശീലനങ്ങളിലൂടെ കടന്നുപോകുന്ന സഹോദരിമാരാണ് സിരീസിലെ കേന്ദ്ര കഥാപാത്രങ്ങള്. ലോകത്തിന്റെ ഭാവിക്ക് അപായമുണ്ടാക്കുന്ന ശക്തികള്ക്ക് എതിരെ നില്ക്കാനാണ് അവര് പരിശ്രമിക്കുന്നത്. തബു സീരിസിൽ ഏത് കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നത് വ്യക്തമായിട്ടില്ല.

മലയാള സിനിമയിൽ വീണ്ടും തിരക്കഥ മോഷണ ആരോപണം; നിഷാദ് കോയ തിരക്കഥ മോഷ്ടിച്ചെന്ന് പ്രസന്നന്

ഡ്യൂണ്: ദി സിസ്റ്റര്ഹുഡ് എന്ന പേരില് 2019 ല് തുടങ്ങിയ പ്രോജക്റ്റ് ആണിത്. ബ്രയാന് ഹെര്ബെര്ട്ടും കെവിന് ജെ ആന്ഡേഴ്സണും ചേര്ന്ന് രചിച്ച സിസ്റ്റര്ഹുഡ് ഓഫ് ഡ്യൂണ് എന്ന നോവലില് നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സീരീസ് ഒരുങ്ങുന്നത്. 10,000 വര്ഷങ്ങള്ക്ക് മുന്പാണ് ഈ സിരീസിലെ കാലം. ഡെനിസ് വിലെന്യുവിന്റെ വിഖ്യാത ചിത്രം ഡ്യൂണിന്റെ പ്രീക്വലുമായിരിക്കും ഈ സിരീസ്. അതേസമയം സിരീസിന്റെ പ്രീമിയര് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

തബു അഭിനയിക്കുന്ന രണ്ടാമത്തെ ടെലിവിഷന് സിരീസ് ആണ് ഡ്യൂണ്: പ്രോഫെസി. മീര നായരുടെ എ സ്യൂട്ടബിള് ബോയ് ആണ് ആദ്യ സിരീസ്. ക്രൂ ആണ് തബുവിന്റേതായി ഏറ്റവുമൊടുവില് പ്രദർശനത്തിനെത്തിയ ചിത്രം. രാജേഷ് എ കൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തില് കരീന കപൂറും കൃതി സനോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us