നടികർ സംഘത്തിന് ധനുഷിന്റെ വക ഒരു കോടി രൂപ; ഏറ്റുവാങ്ങി നടന്മാരായ കാർത്തിയും നാസറും

നടൻ വിജയ്, കമൽഹാസൻ, തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവരും സംഘടനയ്ക്കായി ഒരോ കോടി രൂപ വീതം സംഭാവന ചെയ്തതിന് ശേഷമാണ് നിർമ്മാണം പുനരാരംഭിച്ചത്

dot image

ചെന്നൈ: തമിഴ് ചലച്ചിത്രതാര സംഘടനയായ നടികര് സംഘത്തിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്ത് നടൻ ധനുഷ്. നടികര് സംഘത്തിന്റെ പ്രസിഡന്റ് നാസറും ഖജാൻജി കാർത്തിയും ചേർന്നാണ് സംഭാവന ഏറ്റുവാങ്ങിയത്. സംഘടന ധനുഷിന് നന്ദി അറിയിക്കുകയും ചെയ്തു. സംഭാവന വാങ്ങുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

ഏഴ് വർഷം മുമ്പാണ് ടി നഗറിൽ നടികർ സംഘം കെട്ടിട സമുച്ചയത്തിന്റെ നിർമാണം ആരംഭിച്ചത്. തുടർന്ന് കൊവിഡും മറ്റ് സാമ്പത്തിക പ്രതിസന്ധിയും ഉണ്ടായതിനാൽ നിർമ്മാണം മുടങ്ങുകയായിരുന്നു. നടൻ വിജയ്, കമൽഹാസൻ, തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ തുടങ്ങിയവരും സംഘടനയ്ക്കായി ഒരോ കോടി രൂപ വീതം സംഭാവന ചെയ്തതിന് ശേഷമാണ് നിർമാണം പുനരാരംഭിച്ചത്.

തമിഴ് സിനിമാ മേഖലയിലെ അഭിനേതാക്കൾക്കായി രൂപീകരിച്ച ഫിലിം ബോഡിയാണ് നടികർ സംഘം. ഏറെ വർഷങ്ങളായി ഇവർ കെട്ടിടം നിർമ്മിക്കാനുള്ള പരിശ്രമത്തിലാണ്.

dot image
To advertise here,contact us
dot image