
മമ്മൂട്ടി നായകനാകുന്ന ടർബോ സിനിമയുടെ റിലീസിന് മുന്നോടിയായി നാളെയെത്തുന്ന ട്രെയ്ലറിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ഇതുവരെ ടീസറോ പ്രൊമോഷണൽ വീഡിയോകളോ സിനിമയുമായി ബന്ധപ്പെട്ട് പുറത്തിറക്കാത്തതിനാൽ തന്നെ ആകാംക്ഷയും ഏറെയാണ്. നാളെ ദുബായ് സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ടർബോയുടെ ട്രെയ്ലർ ലോഞ്ച് ചെയ്യുക. ഭ്രമയുഗത്തിന് ശേഷം ആരാധകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രത്തിന്റെ ട്രെയ്ലറിൽ എന്തെല്ലാം പ്രതീക്ഷിക്കാം, നോക്കാം.
മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് കൃത്യമായ ആശയം ട്രെയ്ലർ നൽകിയേക്കാം. ടർബോ ജോസ് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രമെന്ന് മാത്രമാണ് പോസ്റ്ററിലൂടെ പ്രേക്ഷകർക്കുള്ള അറിവ് എന്നാൽ ഇതിൽ കൂടുതൽ വ്യക്തത വരുന്നതായിരിക്കും ട്രെയ്ലർ. സിനിമയിൽ ഒരു തനി അച്ചായൻ റോൾ തന്നെ പ്രതീക്ഷിക്കാമെന്നാണ് റിപ്പോർട്ട്.
വൈശാഖ് സംവിധാനത്തിലൊരുങ്ങുന്ന ടർബോ ഒരു കൊമേഷ്യൽ എന്റർടെയ്നറായിരിക്കും. മധുരരാജയുടെ വിജയത്തിന് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. മമ്മൂട്ടി എന്ന ഫാക്ടർ മാറ്റി നിർത്തിയാൽ മോളിവുഡ് ഹിറ്റ് മേക്കറും എഴുത്തുകാരനും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് എന്ന ടർബോയുടെ തിരക്കഥാകൃത്തിന്റെ ലോകത്തെ കുറിച്ച് കൂടുതലൊന്നും വെളിപ്പെടുത്തിയിട്ടില്ല. അതിന്റെ ഒരു ഭാഗവും നാളെ വെളിപ്പെടുന്നതാണ്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും സുപ്രധാന വേഷങ്ങളിൽ ടർബോയിൽ ഉണ്ടാകും.
തമിഴ് യുവ നായക നിരയിലേക്ക് വരവറിയിച്ച് കവിൻ; 'സ്റ്റാർ' ബോക്സ് ഓഫീസിൽ നേടിയത്