ഇനി പ്രായം കുറയ്ക്കാനുള്ള സമയം; വിജയ് ദുബായിലേക്ക്, ശേഷം 'ഗോട്ട്' ഡി എയ്ജിങ്ങിനായി യുഎസിലേക്ക്

താരത്തിന്റെ ചെന്നൈ എയർപോർട്ടിലെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു

dot image

തെന്നിന്ത്യൻ സിനിമാപ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ്-വെങ്കട് പ്രഭു കൂട്ടുകെട്ടിന്റെ 'ദി ഗോട്ട്'. സിനിമയിൽ വിജയ്യെ ഡി എയ്ജിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെറുപ്പമാക്കുന്നു എന്ന വാർത്തകൾ ഏറെ ചർച്ചയായിരുന്നു. സിനിമയുടെ ഡി എയ്ജിങ് വർക്കുകൾ ഉടൻ ആരംഭിക്കുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

വിജയ് ഗോട്ടിന്റെ ചിത്രീകരണത്തിനായി ദുബായിലേക്ക് തിരിച്ചിരിക്കുകയാണ്. താരത്തിന്റെ ചെന്നൈ എയർപോർട്ടിലെ ചിത്രങ്ങൾ വൈറലായി കഴിഞ്ഞു. ദുബായിൽ നിന്ന് താരം ഉടൻ ഡി എയ്ജിങ്ങിനായി യുഎസിലേക്ക് തിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'കോളിവുഡെ പേ പുടിച്ചാച്ച്...'; അരൺമനൈ നേടിയത് കോടികൾ

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image