ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്തു; കരീന കപൂറിന് കോടതി നോട്ടീസ്

പുസ്തകത്തിൻ്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഹർജിക്കാരൻ ആരോപിച്ചു

dot image

ബോളിവുഡ് നടി കരീന കപൂറിന്റെ ഗർഭകാല ഓർമ്മക്കുറിപ്പായ 'കരീന കപൂർ പ്രെഗ്നൻസി ബൈബിൾ' എന്ന പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിന് മധ്യപ്രദേശ് ഹൈക്കോടതി നടിക്ക് നോട്ടീസ് അയച്ചു. പുസ്തകത്തിൻ്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഒരു അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നോട്ടീസ്.

നടിക്കും പുസ്തകം വിൽക്കുന്നവർക്കും എതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന അഭിഭാഷകൻ ക്രിസ്റ്റഫർ ആൻ്റണിയുടെ ഹർജിയിലാണ് ജസ്റ്റിസ് ഗുർപാൽ സിംഗ് അലുവാലിയയുടെ സിംഗിൾ ജഡ്ജി ബെഞ്ച് നോട്ടീസ് അയച്ചത്. ബൈബിള് എന്ന വാക്ക് എന്തിനാണ് തലക്കെട്ടിൽ ഉപയോഗിച്ചതെന്ന കാര്യത്തിൽ നടിയോട് കോടതി മറുപടി തേടിയിട്ടുണ്ട്. പുസ്തകത്തിൻ്റെ വിൽപ്പന നിരോധിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഇവർക്കും കോടതി നോട്ടീസ് അയച്ചു.

കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ടോവിനോ റിലീസ് മുടക്കി; മരണമാണ് വാതിലെന്ന് സനൽ കുമാർ ശശിധരൻ

പുസ്തകത്തിൻ്റെ തലക്കെട്ടിൽ ബൈബിൾ എന്ന വാക്ക് ഉപയോഗിക്കുന്നത് ക്രിസ്ത്യൻ സമൂഹത്തിൻ്റെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ഹർജിക്കാരൻ ആരോപിച്ചു. ലോകമെമ്പാടുമുള്ള ക്രിസ്തുമതത്തിൻ്റെ വിശുദ്ധ ഗ്രന്ഥമാണ് ബൈബിൾ, കരീന കപൂർ ഖാൻ്റെ ഗർഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ പുസ്തകത്തിന് വിലകുറഞ്ഞ പബ്ലിസിറ്റി നേടാനാണ് താരം ഈ വാക്ക് ഉപയോഗിച്ചതെന്ന് ആൻ്റണി പറയുന്നു.

2021-ൽ പ്രസിദ്ധീകരിച്ച പുസ്തകം, നടിയുടെ ഗർഭകാല യാത്രയെ കുറിച്ചാണ് വിവരിക്കുന്നത്. നടിക്കെതിരെ ആദ്യം പരാതി പൊലീസിൽ നൽകിയെങ്കിലും കേസെടുക്കാൻ പൊലീസ് വിസമ്മതിച്ചതിയോടെയാണ് അഭിഭാഷകൻ കോടതിയെ സമീപിച്ചത്.

dot image
To advertise here,contact us
dot image