'കോളിവുഡെ പേ പുടിച്ചാച്ച്...'; അരൺമനൈ നേടിയത് കോടികൾ

തമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ 40 കോടിയോളം രൂപ നേടിയിട്ടുണ്ട്

dot image

സുന്ദർ സി സംവിധാനം ചെയ്ത പുതിയ ചിത്രം അരൺമനൈ 4 തിയേറ്ററുകളിൽ വലിയ വിജയം നേടുകയാണ്. മെയ് മൂന്നിന് റിലീസ് ചെയ്ത സിനിമ മൂന്ന് വാരം പിന്നിടുമ്പോൾ 56.5 കോടിയാണ് ആഗോളതലത്തിൽ നേടിയിരിക്കുന്നത്. തമിഴ്നാട്ടിൽ നിന്ന് മാത്രം സിനിമ 40 കോടിയോളം രൂപ നേടിയിട്ടുണ്ട്. ഇതോടെ ഈ വർഷം കോളിവുഡിലെ വമ്പൻ വിജയങ്ങളുടെ പട്ടികയിൽ അരൺമനൈ ഇടം നേടിയിരിക്കുകയാണ്.

സുന്ദര് സിയുടെ സ്ഥിരം ഫോര്മാറ്റില് എത്തിയ ചിത്രത്തില് സംവിധായകനും പ്രധാന വേഷത്തില് എത്തിയിരുന്നു. തമന്ന, റാഷി ഖന്ന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ് പ്രതാപ്, രാമചന്ദ്ര രാജു, കോവൈ സരള, യോഗി ബാബു, കെ എസ് രവികുമാർ, ജയപ്രകാശ്, വിടിവി ഗണേഷ്, ഡൽഹി ഗണേഷ്, രാജേന്ദ്രൻ, സിംഗംപുലി എന്നിവരാണ് മറ്റ് സഹതാരങ്ങൾ.

കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞ് ടോവിനോ റിലീസ് മുടക്കി; മരണമാണ് വാതിലെന്ന് സനൽ കുമാർ ശശിധരൻ

അരൺമനൈ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം 2014ൽ ആണ് റിലീസ് ചെയ്തത്. സുന്ദർ, ഹൻസിക, വിനയ് റായ്, ആൻഡ്രിയ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. വെങ്കട് രാഘവൻ ആയിരുന്നു തിരക്കഥ. 2016ൽ പുറത്തിറങ്ങിയ രണ്ടാമത്തെ ചിത്രത്തിൽ സിദ്ധാർത്ഥ്, തൃഷ എന്നിവരെ കൂടാതെ സുന്ദറും ഹൻസികയും അഭിനയിച്ചു. 2021ൽ പുറത്തിറങ്ങിയ മൂന്നാമത്തെ ചിത്രത്തിൽ സുന്ദർ, ആര്യ, റാഷി, ആൻഡ്രിയ എന്നിവരാണ് കഥാപാത്രങ്ങളായത്.

dot image
To advertise here,contact us
dot image