
ബോളിവുഡിലെ താരസുന്ദരിമാരായ കരീന കപൂര്, കൃതി സനോണ്, തബു എന്നിവര് കേന്ദ്ര കഥാപാത്രങ്ങളായ 'ക്രൂ'വിന് ആഗോള തലത്തില് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ബോക്സ് ഓഫീസില് ചിത്രം നിര്ണായക സംഖ്യയും മറികടന്നതായി റിപ്പോര്ട്ട്. 150 കോടി രൂപയിലധികമാണ് ചിത്രം ആഗോള തലത്തില് സ്വന്തമാക്കിയിരിക്കുന്നത്. ബോളിവുഡില് ഈയടുത്ത് ലഭിച്ചതില് മികച്ച നേട്ടമാണ് ഇത്.
മാര്ച്ച് 29-ന് റിലീസിനെത്തിയ ചിത്രം ഒടിടി സ്ട്രീമിംഗിനും തയാറെടുക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുക. എയര്ലൈൻ ഇൻഡസ്ട്രിയുടെ പശ്ചാത്തലത്തിലാണ് ക്രൂവിന്റെ കഥ. തബു ഗീതാ സേത്തിയും കരീന കപൂര് ജാസ്മിൻ കോലിയും കൃതി സനോണ് ദിവ്യാ റാണയുമായിട്ടാണ് ക്രൂവില് എത്തിയിരിക്കുന്നത്.
നിധി മെഹ്റ, മെഹുൽ സൂരി എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുജ് രാകേഷ് ധവാനാണ് ഛായാഗ്രാഹണം. ബാലാജി മോഷൻ പിക്ചേഴ്സും അനിൽ കപൂർ ഫിലിംസ് ആൻഡ് കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കും ചേർന്നാണ് നിർമാണം.
മേക്കപ്പ് ആണ് പ്രശ്നം, മലയാള സിനിമയില് സ്വാഭാവികതയോട് അടുത്ത് നിൽക്കുന്നുണ്ട്: സംയുക്ത