
തെന്നിന്ത്യൻ താരം ചിയാൻ വിക്രമിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു 2005 ൽ ശങ്കറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അന്യൻ. ചിത്രം എല്ലാ ബോക്സ് ഓഫീസ് റെക്കോർഡുകളും തകർത്തു ഹിറ്റായിരുന്നു. തമിഴ്നാട്ടിൽ മാത്രമല്ല സിനിമയുടെ മൊഴിമാറ്റ പതിപ്പായ അപരിചിതുഡു ആന്ധ്രാപ്രദേശിലും വലിയ വിജയമായിരുന്നു.
ഇപ്പോഴിതാ അപരിചിതുഡു വീണ്ടും തിയേറ്ററുകളിലേക്കെത്തുകയാണ്. മെയ് 17 നാണ് അന്യന്റെ തെലുങ്ക് പതിപ്പ് റീ റിലീസ് ചെയ്യുന്നത്. ആസ്കാർ ഫിലിംസിന്റെ ബാനറിൽ വി രവിചന്ദ്രനാണ് സിനിമ വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്.
Telugu version of #ChiyaanVikram's BlockBuster #Anniyan re-release on May 17#Aparichithudu @chiyaan pic.twitter.com/ToAUFSdRLw
— Kalaiarasan 𝕏 (@ikalaiarasan) May 8, 2024
വിക്രമിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിൽ ഒന്നായിരുന്നു അന്യനിലേത്. മള്ട്ടിപ്പിള് പേഴ്സണാലിറ്റി ഡിസോഡര് ബാധിച്ച അംബി എന്ന വ്യക്തി അബോധമനസില് റെമോ, അന്യന് എന്നിവരായി മാറുന്ന ചിത്രം ഇന്നും പ്രേക്ഷകര്ക്ക് പ്രിയപ്പെട്ടതാണ്. 20 കോടി ബജറ്റില് ഒരുക്കിയ അന്യന് 57 കോടിയോളം കളക്ഷന് നേടി മികച്ച സ്പെഷ്യല് എഫക്ടസിനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കി.
'മലയാളി ഫ്രം ഇന്ത്യ'യുടേത് പോലൊരു തിരക്കഥ ദിലീപിനെ നായകനാക്കി മറ്റൊരാൾ എഴുതിരുന്നു: ബി ഉണ്ണികൃഷ്ണൻസദയായിരുന്നു അന്യനില് വിക്രമിന്റെ നായികാ വേഷത്തിലെത്തിയത്. ഒപ്പം നെടുമുടി വേണു, വിവേക്, ഡല്ഹി ഗണേഷ്, പ്രകാശ് രാജ്. നാസര് തുടങ്ങിയവരും സിനിമയില് പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ഹാരിസ് ജയരാജായിരുന്നു പാട്ടുകള് ഒരുക്കിയിരുന്നത്. ശങ്കര് തന്നെ തിരക്കഥയെഴുതിയ ചിത്രത്തിന് രവി വര്മ്മന്, വി മണികണ്ഠന് തുടങ്ങിയവര് ഛായാഗ്രഹണവും വി ടി വിജയന് എഡിറ്റിങ്ങും നിര്വ്വഹിച്ചു.