മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീൽ; ഒടിടി റൈറ്റ്സിലും ആവേശത്തിലാണ് അണ്ണൻ

ഫഹദ് ഫാസിലിന് മറുഭാഷാ പ്രേക്ഷകര്ക്കിടയിലുമുള്ള സ്വീകാര്യതയായിരിക്കാം പ്ലാറ്റ്ഫോമിനെ ഇതിന് പ്രേരിപ്പിച്ചത്

dot image

തിയേറ്ററിൽ നിറഞ്ഞോടുന്ന ചിത്രം 'ആവേശം' ഒടിടിയിൽ എത്തുന്നു എന്ന വാർത്ത ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. തിയേറ്ററിൽ എത്തി 29-ാം ദിവസമാണ് ചിത്രം ഒടിടിയില് എത്തുന്നത്. ഏപ്രില് 11 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ ഒടിടി റിലീസ് നാളെ ആമസോണ് പ്രൈം വീഡിയോയിലൂടെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഫഹദ് ഫാസിലിന് മറുഭാഷാ പ്രേക്ഷകര്ക്കിടയിലുമുള്ള സ്വീകാര്യതയായിരിക്കാം പ്ലാറ്റ്ഫോമിനെ ഇതിന് പ്രേരിപ്പിച്ചത്. അതേസമയം ഒടിടി റൈറ്റ്സിലൂടെ ചിത്രം നേടിയ തുക സംബന്ധിച്ചുള്ള അനൗദ്യോഗിക റിപ്പോര്ട്ടുകളും എത്തുന്നുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡീലുകളിലൊന്നാണ് ആവേശത്തിന്റെ കാര്യത്തില് നടന്നതെന്നാണ് വിവരം. ഒടിടി റൈറ്റ്സ് വില്പ്പനയിലൂടെ ചിത്രം 35 കോടി നേടിയതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്മാര് റിപ്പോര്ട്ട് ചെയ്യുന്നുണ്ട്. ചില തെലുങ്ക് മാധ്യമങ്ങളും ഇത് ശരിവെക്കുന്നു.

ഇത് ഇന്ത്യയുടെ അവഞ്ചേഴ്സ് തന്നെ; പ്രഭാസിന്റെ 'കൽക്കി 2898 എ ഡി' യിൽ മഹേഷ് ബാബുവും?

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില് ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന് ജിത്തു മാധവന് സംവിധാനം ചെയ്ത ചിത്രമാണ് 'ആവേശം'. സുഷിന് ശ്യാമാണ് ആവേശത്തിന്റെ സംഗീതം നിര്വഹിച്ചത്. അതേസമയം, ജിത്തു മാധവന് ചിത്രം കേരളാ ബോക്സ് ഓഫീസിലും പുതു റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. ആഗോളതലത്തില് ആവേശം 150 കോടി ക്ലബില് ഇടം നേടിയിട്ടുണ്ട്.

dot image
To advertise here,contact us
dot image