ഇത് ഇന്ത്യയുടെ അവഞ്ചേഴ്സ് തന്നെ; പ്രഭാസിന്റെ 'കൽക്കി 2898 എ ഡി' യിൽ മഹേഷ് ബാബുവും?

കൽക്കി 2898 എഡിയിൽ മഹേഷ് ബാബുവും ഭാഗമാകുമെന്നാണ് പുതിയ റിപ്പോർട്ട്

dot image

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ് - നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് 'കൽക്കി 2898 എഡി'. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വലിയ താരനിര തന്നെ ഭാഗമാകുന്ന സിനിമയെക്കുറിച്ചുള്ള പുതിയ അപ്ഡേറ്റും ചർച്ചയാവുകയാണ്.

കൽക്കി 2898 എഡിയിൽ മഹേഷ് ബാബുവും ഭാഗമാകുമെന്നാണ് പുതിയ റിപ്പോർട്ട്. വിഷ്ണു എന്ന കഥാപാത്രത്തിന് ശബ്ദം നൽകിയായിരിക്കും നടൻ സിനിമയുടെ ഭാഗമാവുക. ഒരു പ്രഭാസ് ചിത്രത്തിൽ മഹേഷ് ബാബു ഭാഗമാകുമ്പോൾ അത് തെലുങ്ക് സിനിമാപ്രേമികൾക്ക് ഇരട്ടി ആവേശം നൽകുന്ന കാര്യമാണ്.

സേനാപതി ഇനി എന്നെത്തും?; ഇന്ത്യൻ 2 റിലീസ് സംബന്ധിച്ച് പുതിയ റിപ്പോർട്ട്

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം. ചിത്രത്തിൽ ദീപിക പദുകോൺ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമൽ ഹാസനും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്ക്ക് സംഗീതം നല്കിയ സന്തോഷ് നാരായണനാണ് 'കല്ക്കി 2898 എഡി'യുടെയും പാട്ടുകള് ഒരുക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image