
മമ്മൂട്ടിക്കും സുൽഫത്തിനും വിവാഹ വാർഷികാശംസകളറിയിച്ച് രമേശ് പിഷാരടി. സോഷ്യൽ മീഡിയയിലൂടെയാണ് രമേശ് പിഷാരടി വിവാഹ വാർഷികാശംസകളറിയിച്ചിരിക്കുന്നത്. നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകൾ നേർന്നത്. ഇരുവരുടെയും മകനും നടനുമായ ദുൽഖർ സൽമാനും ആശംസകൾ നേർന്നിരുന്നു.
'45 വർഷക്കാലം ഇരുവരും ഒരുമിച്ച് നിന്ന് വിജയമാക്കി. നിങ്ങളുടെ വഴികളിൽ നിങ്ങളൊരു കൊച്ചു ലോകം തന്നെ തീർത്തു. ഈ സ്നേഹത്തിന്റെയും ഊഷ്മളതയുടെയും ഭാഗമാകാൻ കാഴിഞ്ഞതിൽ ഞങ്ങൾ ഭാഗ്യം ചെയ്തവരാണ്. വിവാഹ വാർഷികാശംസകൾ ഉമ്മ, പാ... നിങ്ങൾ രണ്ടുപേരും ചേരുമ്പോൾ എല്ലാം അസാധാരണവുമാക്കുന്നു' എന്നാണ് ദുൽഖർ കുറിച്ചിരിക്കുന്നത്.
'അമിതാഭ് ബച്ചന് ശേഷം ഏറ്റവും ബഹുമാനം ലഭിക്കുന്നത് എനിക്ക്'; സ്വയം പ്രഖ്യാപിച്ച് കങ്കണ1979ലാണ് മമ്മൂട്ടിയും സുല്ഫത്തും വിവാഹിതരായത്. വിവാഹ ശേഷമായിരുന്നു മമ്മൂട്ടി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. വിവാഹിതനായ അതേ വര്ഷം തന്നെയായിരുന്നു സിനിമയിലേക്കുള്ള മമ്മൂട്ടിയുടെ രംഗപ്രവേശം. പിന്നീട് വര്ഷങ്ങള്ക്കുള്ളില് മലയാള സിനിമയിലെ തിരക്കുള്ള നടനായി മമ്മൂട്ടി മാറുകയായിരുന്നു.