'യേ ദോസ്തി...' സോഷ്യൽ മീഡിയയിൽ ഡോൺ ബില്ലാ വിളയാട്ടം

34 വർഷങ്ങൾക്ക് ശേഷം തലൈവർ രജനികാന്തും ബോളിവുഡ് ബിഗ് ബിയുമൊന്നിക്കുന്ന ചിത്രമാണ് 'വേട്ടയ്യൻ'

dot image

34 വർഷങ്ങൾക്ക് ശേഷം തലൈവർ രജനികാന്തും ബോളിവുഡ് ബിഗ് ബിയുമൊന്നിക്കുന്ന ചിത്രമാണ് 'വേട്ടയ്യൻ'. 'ഹം' എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. ഇരുവരുടെയും ലൊക്കേഷന് സ്റ്റില്ലുകൾ പുറത്തുവിട്ടിരിക്കുന്നത് നിര്മ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ്.

ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം ഒക്ടോബറിൽ തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. അമിതാഭ് ബച്ചനും രജനികാന്തും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രങ്ങൾ 'ഇന്ത്യൻ സിനിമയുടെ ടൈറ്റൻസ്' എന്ന ക്യാപ്ഷനോടെയാണ് പങ്കുവെച്ചിരിക്കുന്നത്.

ഫഹദ് ഫാസിൽ , റാണാ ദഗ്ഗുബതി , ദുഷാര വിജയൻ, റിതിക സിംഗ് , മഞ്ജു വാര്യർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രത്തിൻ്റെ ടീസറിൻ്റെയും ട്രെയിലറിൻ്റെയും ലോഞ്ച് തീയതി നിർമ്മാതാക്കൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. വർക്ക് ഫ്രണ്ടിൽ, വേട്ടയ്യനു ശേഷം രജനികാന്തിന്റെ അടുത്ത ചിത്രം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി'യാണ്.

dot image
To advertise here,contact us
dot image