
May 18, 2025
09:51 AM
ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തി ലാൽ ജൂനിയർ സംവിധാനത്തിലൊരുങ്ങിയ 'നടികർ' സമ്മിശ്ര പ്രതികരണങ്ങളുമായി രണ്ടാം ദിവസം കടക്കുകയാണ്. എന്നാൽ പ്രീ റിലീസിന് ലഭിച്ച ഹൈപ്പ് സിനിമയുടെ റിലീസിന് ശേഷം ലഭിച്ചില്ല എന്നാണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിലൂടെ നൽകുന്ന പ്രതികരണം. സിനിമയുടെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ആഗോള ഗ്രോസ് 5.39 കോടിയാണ് നടികർക്ക് നേടാനായത്.
ഭേദപ്പെട്ട ഓപ്പണിംഗാണ് ഈ കളക്ഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. തുടർന്നുള്ള ദിവസങ്ങളിൽ ബോക്സ് ഓഫീസ് കളക്ഷനിൽ മാറ്റങ്ങൾ സംഭവിച്ചേക്കാമെന്നാണ് അനലസ്റ്റികൾ കണക്കാക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയെ കുറിച്ച് പറയുന്ന ചിത്രമാണ് നടികർ. ഒരു രാത്രി കൊണ്ട് സൂപ്പർസ്റ്റാർ പദവിയിലേക്കെത്തുന്ന ഡേവിഡ് പടിക്കൽ എന്ന നടന്റെ ജീവിതമാണ് രസകരമായി അവതരിപ്പിച്ചിരിക്കുന്നത്.
അലന് ആന്റണി, അനൂപ് വേണുഗോപാല് എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്സ്പീഡ് ആണ് സിനിമയുടെ നിര്മ്മാണം. മൈത്രി മൂവി മെക്കേഴ്സും നിർമ്മാണത്തിൽ പങ്കാളികളായിട്ടുണ്ട്. ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത് സൗബിന് ഷാഹിറും ഭാവനയും ബാലു വർഗീസ്, സുരേഷ് കൃഷ്ണ എന്നിവരാണ്.
മറ്റ് ഫ്രാഞ്ചൈസികളേക്കാൾ മികച്ചത്, അരൻമനൈ 4-ന് മികച്ച പ്രതികരണം, ബോക്സ് ഓഫീസിൽ നേടിയത്