'ഗാനരംഗത്തിലൂടെ തമിഴിൽ തുടങ്ങാൻ താൽപര്യമില്ല'; വിജയ്യുടെ ഗോട്ടിലെ അവസരം വേണ്ടെന്നുവെച്ച് ശ്രീലീല

വിജയ് ചിത്രത്തിലേക്കുള്ള അവസരം ശ്രീലീല ഒഴിവാക്കിയിരിക്കുകയാണ്

dot image

വെങ്കട് പ്രഭു-വിജയ് കൂട്ടുകെട്ടില് ഒരുങ്ങുന്ന ഗോട്ടിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഗോട്ടിലൂടെ തെലുങ്ക് താരം ശ്രീലീല തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നുവെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. ഒരു ഡാൻസ് രംഗത്തിനായാണ് ഗോട്ടിന്റെ അണിയറപ്രവർത്തകർ നടിയെ സമീപിച്ചത്.

എന്നാൽ വിജയ് ചിത്രത്തിലേക്കുള്ള അവസരം ശ്രീലീല ഒഴിവാക്കിയിരിക്കുകയാണ്. തമിഴ് അരങ്ങേറ്റം ഒരു ഗാനരംഗത്തിലൂടെയായിരിക്കരുതെന്നും ഒരു കഥാപാത്രം ചെയ്യണമെന്നുമാണ് നടിയുടെ തീരുമാനം. ഈ കാരണത്താലാണ് ശ്രീലീല ഗോട്ടിലെ അവസരം ഉപേക്ഷിച്ചത് എന്നാണ് റിപ്പോർട്ട്.

വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഗുരുവായൂരമ്പലത്തിൽ വെച്ച് മാളവിക ജയറാം വിവാഹിതയായി

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image