/entertainment-new/news/2024/05/03/rajamouli-and-mahesh-babu-movie-to-start-on-this-month

രാജമൗലിയും ടീമും പ്രീപ്രൊഡക്ഷൻ തിരക്കുകളിലാ...; എസ്എസ്എംബി 29 ഉടൻ ആരംഭിക്കും

രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് എസ്എസ്എംബി 29ന് തിരക്കഥ ഒരുക്കുന്നത്

dot image

തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബു എസ് എസ് രാജമൗലിയുടെ നായകനാകുന്ന വാർത്തയെ ആഘോഷത്തോടെ ഏറ്റെടുക്കുകയാണ് സിനിമാ പ്രേമികൾ. 'എസ്എസ്എംബി 29' എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രം രാജ്യത്തെ ഏറ്റവും ഉയർന്ന ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ചിത്രീകരണം സംബന്ധിച്ച വമ്പൻ അപ്ഡേറ്റാണ് ഇപ്പോൾ വന്നിരിക്കുന്നത്.

എസ്എസ്എംബി 29ന്റെ ചിത്രീകരണം ഈ വർഷം ആഗസ്റ്റിലോ സെപ്തംബറിലോ ആരംഭിക്കുമെന്നാണ് ഇ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. രാജമൗലിയും സംഘവും സിനിമയുടെ പ്രീ പ്രൊഡക്ഷൻ തിരക്കുകളിലാണെന്നും ചിത്രത്തിലെ വിവിധ സീക്വൻസുകൾക്കായി തയ്യാറെടുക്കുന്നതിനായി മഹേഷ് ബാബു വർക്ക്ഷോപ്പുകളിൽ സജീവമായി പങ്കെടുക്കുന്നുണ്ടെന്നും സൂചനകളുണ്ട്.

രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് എസ്എസ്എംബി 29ന് തിരക്കഥ ഒരുക്കുന്നത്. ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്തതാകും എസ്എസ്എംബി 29ന്റെ തിയേറ്റർ അനുഭവമെന്നാണ് വിജയേന്ദ്ര പ്രസാദ് ആത്മവിശ്വാസം പ്രകടിപ്പിച്ചത്.

ജോസച്ചായനെ എത്രയും വേഗമെത്തിക്കാനുള്ള പരിപാടി നടക്കുവാ...; ടർബോയ്ക്കായി ഡബ്ബ് ചെയ്ത് സുനിൽ

രണ്ടാം ഭാഗത്തിന് സാധ്യത നിലനിർത്തി 'ഓപ്പൺ എൻഡിങ്' ആകും ചിത്രത്തിനെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. കെ എൽ നാരായണ നിർമ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് ആയിരം കോടിയാണ്. വിദേശ താരങ്ങളും സിനിമയുടെ ഭാഗമാണെന്നാണ് വിവരം. എം എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. ആലിയ ഭട്ട് നായികയാകും എന്നും റിപ്പോർട്ട് ഉണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us