ഫ ഫാ... വാട്ട് എ കില്ലർ പെർഫോമൻസ്; ആവേശത്തിൽ നയൻതാരയും

ആവേശം ഒരു സിനിമാറ്റിക് വിജയമാണ്

dot image

ആവേശം കണ്ട് ആവേശത്തിൽ നയൻതാര. സിനിമയിൽ അഭിനയിച്ച് തകർത്ത ഫഹദ് ഉൾപ്പെടെയുള്ള താരങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും നയൻതാര അഭിനന്ദനമറിയിച്ചിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് നയൻതാര ആവേശം പോസ്റ്റ് ഇല്ലുമിനാറ്റി പാട്ട് ബാക്ക്ഗ്രൗണ്ടിലിട്ടുകൊണ്ട് പങ്കുവെച്ചിരിക്കുന്നത്.

ആവേശം ഒരു സിനിമാറ്റിക് വിജയമാണ്. ജിതു മാധവന്റെ ഏറ്റവും മികച്ച എഴുത്തിലൂടെ ഭാവിയിലെ കൊമേഷ്യൽ സിനിമകൾക്ക് പാഠമാണ്. ഒരുപാട് ഇഷ്ടപ്പെട്ടു. നിർമ്മാതാക്കളായ നസ്രിയ, അൻവർ റഷീദ് നിങ്ങളുടെ വിജയത്തിൽ സന്തോഷവും അഭിമാനവും. ഏറ്റവും മികച്ച വിഷ്വൽസ് സമീർ താഹിർ, നിങ്ങളാണ് ക്യാമറെയന്നറിഞ്ഞപ്പോൾ അത്ഭുതം തോന്നിയില്ല. വിവേക് ഹർഷന് അഭിനന്ദനങ്ങൾ. ഫ ഫാ... സൂപ്പർ സ്റ്റാർ, എന്തൊരു കില്ലർ പെർഫോമൻസാണ്. മാാാസ്.. നിങ്ങളുടെ അവിശ്വസനീയമായ പ്രകടനം ഒരുപാട് ഇഷ്ടപ്പെട്ടു. സിനിമയിലെ മറ്റ് മൂന്ന് താരങ്ങൾ, നിങ്ങൾ റോക്ക്സ്റ്റാർസ് ആണ്, നയൻ താര കുറിച്ചു.

മുൻപ് ചിത്രത്തെ അഭിനന്ദിച്ച് വിഘ്നേഷ് ശിവനും പോസ്റ്റ് പങ്കുവെച്ചിരന്നു. 100 കോടി ക്ലബിൽ ഇടം നേടിയ ചിത്രം കേരളത്തിൽ നിന്ന് മാത്രം 59.75 കോടി രൂപയിൽ അധികം നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിൽ ഫഹദിന്റെ ആവേശം 60 കോടി ക്ലബിൽ എത്തുന്നത് വലിയ നേട്ടമാണ്. അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും നസ്രിയ നസീമുമാണ് ആവേശത്തിന്റെ നിർമ്മാണം.

dot image
To advertise here,contact us
dot image