'വിവാഹിതയായാലും അവിവാഹിതയായാലും സ്ത്രീകൾ തനിച്ചായിരിക്കും' ലാപത ലേഡീസിനെ ഏറ്റെടുത്ത് ആരാധകർ

ആമിർ ഖാൻ പ്രൊഡക്ഷൻസും കിരൺ റാവുവിൻ്റെ കിൻഡ്ലിംഗ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്

dot image

ബോളിവുഡിൽ നിറയെ പ്രശംസ നേടിയ ചിത്രമാണ് കിരണ് റാവു സംവിധാനം ചെയ്ത 'ലാപത ലേഡീസ്'. ഏപ്രിൽ 26 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ചിത്രത്തെ ആരാധകർ പുകഴ്ത്തി പാടുകയാണ്. ചിത്രത്തിലെ ഇഷ്ട രംഗങ്ങൾ പങ്കുവെച്ചു കൊണ്ട് നിരവധി പേരാണ് എക്സിൽ പോസ്റ്റ് പങ്കുവെച്ചത്.

'കുറെ കാലങ്ങൾക്കു ശേഷം ബോളിവുഡിൽ ഹൃദയസ്പർശിയായ ഒരു സിനിമ കണ്ടു. സ്ത്രീകളുടെ ജീവിതം മനോഹരമായാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ഒരാൾ എക്സിൽ കുറിച്ചിരിക്കുന്നത്. വിവാഹിതയായാലും അവിവാഹിതയയാലും സ്ത്രീകൾ തനിച്ചായിരിക്കുക എന്ന ആശയം വളരെ വിചിത്രവും 'സമൂഹം' അംഗീകരിക്കാൻ അസൗകര്യവുമാണ്. ചിത്രം വളരെ ഉചിതമായി സ്ത്രീകളുടെ കഥ പറഞ്ഞു വെച്ചു', ഇത്തരത്തിൽ നിരവധി പോസ്റ്റുകളാണ് ചിത്രത്തെ പ്രശംസിച്ചെത്തിയിരിക്കുന്നത്.

കോളിവുഡിന്റെ കഷ്ടകാലം തീർന്നോ?; വിശാലിന്റെ 'രത്നം' ബോക്സ്ഓഫീസ് കളക്ഷനിങ്ങനെ

പുതുമുഖങ്ങളായ പ്രതിഭ രത്ന, സ്പർഷ് ശ്രീവാസ്തവ്, നിതാൻഷി ഗോയൽ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 2001-ൽ നിർമ്മൽ പ്രദേശ് എന്ന സാങ്കൽപ്പിക സംസ്ഥാനത്തിൻ്റെ പശ്ചാത്തലത്തിലാണ് ലാപത ലേഡീസ് ഒരുങ്ങിയത്.

ആമിർ ഖാൻ പ്രൊഡക്ഷൻസും കിരൺ റാവുവിൻ്റെ കിൻഡ്ലിംഗ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ബിപ്ലബ് ഗോസ്വാമിയുടെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. മാർച്ച് ഒന്നിനാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

dot image
To advertise here,contact us
dot image