
സോഷ്യൽ മീഡിയയിൽ സംസാരവിഷയമായിക്കൊണ്ടിരിക്കുന്ന നടൻ കാർത്തിക് കുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച് സംവിധായകൻ വെങ്കട് പ്രഭു. മാസ് നായകന്മാരുടെ സിനിമകളുടെ ട്രെയ്ലറുകളെല്ലാം ഏകദേശം ഒരുപോലെയാണെന്നും,'നായകൻ വരുന്നു, വന്നു, അടിക്കുന്നു, പോകുന്നു', എന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും അത് കണ്ട് എന്തിനാണ് ഇത്ര ആകാംക്ഷ കൊള്ളുന്നതെന്നുമാണ് എക്സ് വീഡിയോയിലൂടെ നടൻ പ്രതികരിച്ചത്.
ലോകേഷ് കനകരാജിന്റെ സിനിമകളെ ഉദ്ദേശിച്ചാണ് ഈ പരാമർശം നടത്തിയതെയന്നും മാസ് സിനിമകളെല്ലാം ഇതുപോലെയാണെന്നുമുള്ള പ്രതികരണങ്ങൾ ഇതുമായി ബന്ധപ്പെട്ട് സജീവമാകുന്നതിനിടെയാണ് വീഡിയോയ്ക്ക് വെങ്കട് പ്രഭു പ്രതികരിക്കുന്നത്. ഇത് എല്ലാ കൊമേഷ്യൽ സിനിമകളിലും സംഭവിക്കുന്നതാണ്. അതുകൊണ്ട് നടൻ പറഞ്ഞത് ശരിയാണ്. ഇനി ഇത്തരം കൊമേഷ്യൽ സിനിമകൾക്ക് കുറച്ച് വ്യത്യസ്തമായി ഞങ്ങൾ എന്തെങ്കിലും നൽകാൻ ശ്രമിച്ചാൽ അത് അംഗീകരിക്കാൻ ആരാധകർ തയാറാകുമോ എന്നായിരുന്നു വെങ്കട് പ്രഭുവിന്റെ മറുപടി.
Breaking News 🚨 : Director @vp_offl reposted an Instagram story in which @Dir_Lokesh is being Mocked for #Coolie Title Teaser , Then Atlee .... Now Lokesh ... pic.twitter.com/AfN201kqGn
— Let's X OTT GLOBAL (@LetsXOtt) April 28, 2024
വിജയ് നായകനാകുന്ന മറ്റൊരു മാസ് കൊമേഷ്യൽ സിനിമ ഒരുക്കുന്നത് വെങ്കട് പ്രഭുവാണ്. അദ്ദേഹത്തിന്റെ കൊമേഷ്യൽ വാല്യു ഉള്ള മറ്റു ചിത്രങ്ങളും മറ്റ് സിനിമകളുടെ ട്രീറ്റ്മെന്റ് തന്നെയാണ് ഫോളോ ചെയ്തിരിക്കുന്നത്. ആരാധകർ സിനിമയെ ഏറ്റെടുക്കണമെങ്കിൽ ഇത്തരം ഘടകങ്ങൾ ആവശ്യമാണ് എന്നും അത് സിനിമയിൽ നിന്നും ട്രെയ്ലറിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്നതല്ല എന്നുമാണ് സംവിധായകന്റെ അഭിപ്രായം.
'തമിഴ്-തെലുങ്ക് സിനിമയിൽ ഇന്നും ജാതീയത നിലനിൽക്കുന്നു, മലായള സിനിമ കണ്ടു പഠിക്കണം'; സമുദ്രക്കനി