'ഹിറ്റ് നായിക' വീണ്ടും അജിത്തിനൊപ്പം; 'ഗുഡ് ബാഡ് അഗ്ലി'യിൽ സിമ്രാനും?

24 വർഷങ്ങൾക്കിപ്പുറം ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരിൽ ഏറെ ആവേശമുണർത്തുന്നുണ്ട്

dot image

അജിത്തിനെ നായകനാക്കി ആദിക് രവിചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു. ഗുഡ് ബാഡ് അഗ്ലി എന്ന് പേരിട്ടിരിക്കുന്ന സിനിമ ഇന്ത്യയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സാണ് നിർമ്മിക്കുന്നത്. അജിത്തിന്റെ പഴയകാല നായികയായ സിമ്രാനും സിനിമയുടെ ഭാഗമാകുന്നതായാണ് റിപ്പോർട്ട്.

അജിത്തിനൊപ്പം മൂന്ന് സിനിമകളിൽ നായികയായിട്ടുള്ള താരമാണ് സിമ്രാൻ. 1998 ൽ പുറത്തിറങ്ങിയ 'അവൾ വരുവാള' ആണ് ഇരുവരും ഒന്നിച്ച് അഭിനയിച്ച ആദ്യ ചിത്രം. പിന്നാലെ 1999 ൽ വാലി, 2000 തിൽ ഉന്നൈ കൊടു എന്നൈ തരുവേൻ എന്ന സിനിമകളിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചു. 24 വർഷങ്ങൾക്കിപ്പുറം ഇരുവരും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരിൽ ഏറെ ആവേശമുണർത്തുന്നുണ്ട്.

സിനിമയിൽ അജിത്ത് ട്രിപ്പിൾ റോളിലെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്. സിനിമയുടെ പേര് സൂചിപ്പിക്കും പോലെ മൂന്ന് വ്യത്യസ്ത സ്വഭാവമുളള കഥാപാത്രങ്ങളെയാകും നടൻ അവതരിപ്പിക്കുക എന്നാണ് സൂചന.18 വർഷങ്ങൾക്കിപ്പുറമാണ് നടൻ ട്രിപ്പിൾ റോളിലെത്തുന്നത്.

2006 ൽ പുറത്തിറങ്ങിയ വരലാറ് എന്ന സിനിമയിലാണ് അജിത് ഇതിന് മുമ്പ് മൂന്ന് വേഷങ്ങളിലെത്തിയത്. 2010 ൽ പുറത്തിറങ്ങിയ അസൽ എന്ന സിനിമയിലാണ് നടൻ അവസാനമായി ഡബിൾ റോളിലെത്തിയത്. അങ്ങനെ നോക്കിയാൽ ഏറെ നാളുകൾക്ക് ശേഷമായിരിക്കും ഒരു സിനിമയിൽ അജിത് ഒന്നിലധികം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'ഫാമിലി സ്റ്റാർ എന്ന് പേര്, സ്ത്രീ വിരുദ്ധത ഗ്ലോറിഫൈ ചെയ്യുന്നു'; എടുത്തിട്ട് അലക്കി സോഷ്യൽ മീഡിയ

2024 ജൂണില് ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കും. 2025 പൊങ്കൽ റിലീസിനായാണ് ചിത്രം തയ്യാറെടുക്കുന്നത്. എഡിറ്റർ - വിജയ് വേലുകുട്ടി, സ്റ്റണ്ട് - സുപ്രീം സുന്ദർ , ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ദിനേശ് നരസിംഹൻ.

dot image
To advertise here,contact us
dot image