റീ റിലീസ്... റീ റിലീസ്... ദേ കോളിവുഡിൽ അടുത്ത റീ റിലീസ്; ഇക്കുറി വരുന്നത് അജിത്തിന്റെ ബില്ല

അജിത് നായകനായി വമ്പൻ വിജയമായ ബില്ലയാണ് റീ റിലീസിന് ഒരുങ്ങുന്നത്

dot image

കോളിവുഡിൽ ഇപ്പോൾ റീ റിലീസ് തരംഗമാണ്. വിജയ് നായകനായ ഗില്ലി തിയേറ്ററുകളിൽ ആരവം സൃഷ്ടിക്കുകയാണ്. രജനികാന്ത്, കമൽഹാസൻ, സൂര്യ, അജിത്, കാർത്തി തുടങ്ങിയവരുടെ ഹിറ്റ് സിനിമകൾ അടുത്ത മാസങ്ങളിലായി കോളിവുഡിൽ റീ റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ആ നിരയിലേക്ക് അജിത്തിന്റെ മറ്റൊരു ചിത്രം കൂടിയെത്തുകയാണ്.

അജിത് നായകനായി വമ്പൻ വിജയമായ ബില്ലയാണ് റീ റിലീസിന് ഒരുങ്ങുന്നത്. അജിത്തിന്റെ പിറന്നാളിനോട് അനുബന്ധിച്ച് മെയ് ഒന്നിന് ചിത്രം റീ റിലീസ് ചെയ്യുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ 150 ൽ പരം സ്ക്രീനുകളിലാണ് ചിത്രം വീണ്ടുമെത്തുന്നത്.

മോഹൻലാലിന്റേയും ശോഭനയുടെയും മകൾ; L 360ൽ അമൃത വർഷിണിയും

1980 ൽ പുറത്തിറങ്ങിയ രജനികാന്തിന്റെ ബില്ലയുടെ റീമേക്കായിരുന്നു ഈ അജിത് ചിത്രം. ഡേവിഡ് ബില്ല എന്ന ഡോണിനെയും അയാളെപ്പോലിരിക്കുന്ന ശരവണ വേലു എന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് സിനിമ കഥ പറയുന്നത്. നയൻതാര, പ്രഭു, റഹ്മാൻ, നമിത തുടങ്ങിയവരും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തിയിരുന്നു. 2012 ൽ ബില്ല 2 എന്ന പേരിൽ സിനിമയുടെ പ്രീക്വലുെമത്തിയിരുന്നു.

dot image
To advertise here,contact us
dot image