/entertainment-new/news/2024/04/24/actor-vishal-commets-on-the-oncident-of-coming-on-cycle-for-voting

'വിജയ്യെ അനുകരിച്ചതല്ല, എന്റെ കയ്യിൽ വണ്ടിയില്ല'; സൈക്കിളിൽ വോട്ട് ചെയ്യാൻ പോയതിനെക്കുറിച്ച് വിശാൽ

'ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വെച്ച് വർഷത്തിൽ മൂന്ന് തവണ സസ്പെൻഷൻ മാറ്റാൻ എന്റെ കയ്യിൽ കാശില്ല'

dot image

തമിഴ്നാട്ടിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാൻ സൈക്കിളിൽ വന്നതിന് പിന്നാലെ നടൻ വിശാലിന് സമൂഹ മാധ്യമങ്ങളിൽ ട്രോളുകൾ നേരിടേണ്ടി വന്നിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യുന്നതിനായി സൈക്കിളിൽ വന്ന സംഭവത്തെ വിശാൽ അനുകരിച്ചതാണ് എന്നാണ് പലരും പറഞ്ഞത്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് വിശാൽ.

താൻ വിജയ്യെ അനുകരിച്ചതല്ല. തന്റെ കൈവശം വാഹനങ്ങൾ ഇല്ലാത്തതു കൊണ്ടും സൈക്കിളിൽ യാത്ര ചെയ്യാൻ താല്പര്യമുള്ളത് കൊണ്ടുമാണ് സമ്മതിദാനാവകാശം വിനിയോഗിക്കാൻ സൈക്കിളിൽ വന്നത് എന്നുമാണ് വിശാൽ പറഞ്ഞത്. പുതിയ ചിത്രമായ രത്നത്തിന്റെ പ്രമോഷൻ പരിപാടിയിലാണ് നടന്റെ പ്രതികരണം.

'വിജയ് സൈക്കിളിൽ പോയത് ഞാൻ കണ്ടിരുന്നു. എന്നാൽ അത് അനുകരിച്ചതല്ല. സത്യമായും എന്റെ കയ്യിൽ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വെച്ച് വർഷത്തിൽ മൂന്ന് തവണ സസ്പെൻഷൻ മാറ്റാൻ എന്റെ കയ്യിൽ കാശില്ല. അതുകൊണ്ട് ഈ ട്രാഫിക്കിൽ ഞാൻ സൈക്കിളിൽ പോയി വോട്ട് ചെയ്തു. ഒരിക്കൽ കാരക്കുടിയിൽ നിന്ന് തിരിച്ചിയിലേക്ക്, അതായത് 80 കിലോമീറ്ററോളം ഞാൻ സൈക്കിളിൽ പോയിട്ടുണ്ട്. ഇളയരാജയുടെയും യുവൻ ശങ്കർ രാജയുടെയും പാട്ടുകൾ കേട്ടുകൊണ്ട് സൈക്കിൾ ചവിട്ടി പോകുന്നത് എന്നെ സംബന്ധിച്ചോളം സ്ട്രെസ് കുറയ്ക്കുന്ന കാര്യമാണ്,' എന്ന് വിശാൽ പറഞ്ഞു.

അതേസമയം രത്നം ഈ മാസം 26 ന് റിലീസ് ചെയ്യും. ഹരി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രിയ ഭവാനി ശങ്കർ ആണ് നായിക. സമുദ്രക്കനി, ഗൗതം മേനോൻ, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം എം. സുകുമാർ. കനല്കണ്ണൻ, പീറ്റര് ഹെയ്ൻ, ദിലീപ് സുബ്ബരയ്യൻ, വിക്കി എന്നിവരാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.

റീ റിലീസാനാലും കളക്ഷനിൽ അയ്യാ ഗില്ലി ഡാ...; 15 കോടി വാരി വിജയ് ചിത്രം

സംഗീതം ദേവി ശ്രീ പ്രസാദ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. താമിരഭരണി, പൂജൈ എന്നീ ചിത്രങ്ങൾക്കു ശേഷം വിശാലും ഹരിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്റ്റോൺ ബെഞ്ച് ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ് നിർമാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us