
ദളപതി വിജയ് നായകനായ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഗില്ലി' ഇപ്പോൾ തിയേറ്ററുകളെ ഇളക്കി മറിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനുമുൻപ് നിരവധി താരങ്ങളുടെ നിരവധി സിനിമകൾ റീ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും അതിനൊന്നും ഉണ്ടാക്കാൻ സാധിക്കാത്ത സ്വീകാര്യതയാണ് ഗില്ലിക്ക് ലഭിക്കുന്നത്. സിനിമയുടെ ഇതുവരെയുള്ള ആഗോള കളക്ഷൻ 15 കോടിയ്ക്ക് മുകളിലാണ്.
ഇന്ത്യയില് മാത്രം 10 കോടിയോളം രൂപയാണ് സിനിമയുടെ കളക്ഷൻ. ഇതോടെ രാജ്യത്ത് റീ റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും അധികം പണം വാരിയവയിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ഗില്ലി. ടൈറ്റാനിക് (ത്രിഡി), ഷോലൈ (ത്രിഡി), അവതാര് എന്നീ സിനിമകളാണ് പട്ടികയിൽ മുന്നിലുള്ളത്.
എട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്യുടെ ആദ്യ സിനിമ കൂടിയായിരുന്നു. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.
ഷാരൂഖ് വീണ്ടും 'ഡോൺ' ആകുന്നു; എന്നാൽ ഫർഹാൻ അക്തറിന്റെ ഡോൺ 3 യിലല്ല2004 ഏപ്രില് 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില് പറഞ്ഞിട്ടുണ്ട്.