
May 14, 2025
11:21 AM
മാർവൽ സിനിമാറ്റിക് യൂണിവേഴ്സ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 'ഡെഡ്പൂൾ ആൻഡ് വോൾവറിൻ' എന്ന സിനിമയുടെ ട്രെയ്ലർ പുറത്തുവിട്ടു. റയാൻ റെയ്നോൾഡ്സ് അവതരിപ്പിക്കുന്ന വേഡ് വിൽസൺ/ ഡെഡ്പൂളും ഹ്യൂ ജാക്ക്മാന്റെ വോൾവറിൻ/ലോഗനും സിനിമയിൽ ഗംഭീര പ്രകടനങ്ങളാകും കാഴ്ചവെക്കുക എന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയ്ലർ.
തനിക്കൊപ്പമുള്ളവരെ രക്ഷിക്കുന്നതിന് ഡെഡ്പൂൾ വോൾവറിന്റെ സഹായം തേടുന്നതും തുടർന്നുളള സംഭവവികാസങ്ങളുമാണ് ട്രെയ്ലറിൽ കാണിച്ചിരിക്കുന്നത്. ആക്ഷനും കോമഡിയുമെല്ലാം നിറഞ്ഞു നിൽക്കുന്ന ട്രെയ്ലറിലൂടെ, ഈ ചിത്രം മാർവലിന് തിരിച്ചുവരവിനുള്ള വഴി ഒരുക്കുമെന്ന സൂചനകളാണ് നൽകുന്നത്.
മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ 34ാമത്തെ ചിത്രമാണിത്. 2018ൽ പുറത്തിറങ്ങിയ ഡെഡ്പൂൾ 2വിന്റെ തുടർച്ച കൂടിയാണിത്. ഷോൺ ലെവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിങ്ക് പാന്തർ, നൈറ്റ് അറ്റ് ദി മ്യൂസിയം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനാണ് അദ്ദേഹം. റയാൻ റെയ്നോൾഡ്സിന്റെ മുൻചിത്രങ്ങളായ ഫ്രീ ഗയ്, ദി ആദം പ്രൊജക്റ്റ് എന്നീ സിനിമകളും ഷോൺ ലെവിയാണ് ഒരുക്കിയത്.
'വരുന്നോ എന്റെ കൂടെ..?' ആരാധികയോട് മോഹൻലാൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയറയാൻ റെയ്നോൾഡ്സ്, റെറ്റ് റീസ്, പോൾ വെർനിക്, സെബ് വെൽസ് എന്നിവരുടേതാണ് തിരക്കഥ. ജെന്നിഫർ ഗാർനർ, എമ്മ കോറിൻ, കരൺ സോണി തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നുണ്ട്. ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലെത്തും.