ഭൂമിക്കച്ചവടത്തിലും ബിഗ് ബി തന്നെ ടോപ്പ്; 20 ഏക്കർ സ്ഥലം കൂടി സ്വന്തമാക്കി താരം

സിനിമാ-സാംസ്കാരിക രംഗത്തെ വിഐപിമാർ കോടികൾ നൽകി ഭൂമി വാങ്ങുന്നയിടമാണ് അലിബാഗ് ബീച്ച്, വാർസോളി ബീച്ച് തുടങ്ങിയ ബീച്ചുകൾക്ക് പേരുകേട്ട കടലോര പട്ടണമായ അലിബാഗ്

dot image

മുംബൈ: റിയൽ എസ്റ്റേറ്റ് ബിസിനസിൽ കോടികൾ നിക്ഷേപിക്കുന്ന താരമാണ് അമിതാഭ് ബച്ചൻ. മുംബൈയിലെ പ്രധാന നഗരങ്ങളിലടക്കം ആഡംബര ഭവനങ്ങളും സ്ഥലങ്ങളും സ്വന്തമായുള്ള ബച്ചൻ ഏറ്റവുമൊടുവിലായി സ്വന്തമാക്കിയ ഭൂമിയുടെ വിലയാണ് ശ്രദ്ധേയമാകുന്നത്. മുംബൈയിലെ അലിബാഗിലാണ് താരം മറ്റൊരു സ്ഥലം കൂടി വാങ്ങിയിരിക്കുന്നത്.

അലിബാഗിലെ 20 ഏക്കർ സ്ഥലം 10 കോടിക്കാണ് ബച്ചൻ സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്ട്ട്. ആ സ്ഥലത്ത് വീടോ മറ്റ് കെട്ടിടമോ ആയിരിക്കില്ല, പകരം ഒരു ഫാം ഹൗസ് നിർമ്മിക്കാനാണ് ഒരുങ്ങുന്നതെന്നാണ് വിവരം. സിനിമ-സാംസ്കാരിക രംഗത്തെ വിഐപിമാർ കോടികൾ നൽകി ഭൂമി വാങ്ങുന്നയിടമാണ് അലിബാഗ് ബീച്ച്, വാർസോളി ബീച്ച് തുടങ്ങിയ ബീച്ചുകൾക്ക് പേരുകേട്ട കടലോര പട്ടണമായ അലിബാഗ്.

ഷാരൂഖ് ഖാൻ, അനുഷ്ക ശർമ്മ-വിരാട് കോഹ്ലി, ദീപിക പദുക്കോൺ- രൺവീർ സിംഗ്, രാഹുൽ ഖന്ന, ഫാഷൻ സ്റ്റൈലിസ്റ്റ് അനിത ഷ്രോഫ് അദാജാനിയ-ഹോമി അദാജാനിയ എന്നിങ്ങനെ ബോളിവുഡിലെ സമ്പന്നരായ താരങ്ങൾക്കും അലിബാഗിൽ സ്വന്തമായി ഭൂമിയുണ്ട്. താരപുത്രി സുഹാന ഖാനും കഴിഞ്ഞ വർഷം അലിബാഗിൽ 1.5 ഏക്കർ കൃഷിഭൂമി വാങ്ങിയിരുന്നു.

അടുത്തിടെ തന്റെ മുംബൈയിലെ ബംഗ്ലാവ് മകള്ക്ക് അമിതാഭ് എഴുതി നല്കിയിരുന്നു. കൂടാതെ, അയോധ്യയിലെ സരയൂ നദിയോട് ചേർന്നുള്ള 'ദ സരയു എൻക്ലേവ്' എന്ന പ്രൊജക്ടിൽ ബച്ചൻ സ്ഥലം വാങ്ങിയിട്ടുണ്ട്. ഒപ്പം അയോധ്യ രാമക്ഷേത്രത്തിനടുത്തായി ഒരു സ്ഥലവും അദ്ദേഹത്തിന് നിലവിലുണ്ട്.

'മമ്മൂക്ക ഇതൊക്കെ രാജമാണിക്യത്തിലെ ചെയ്തതാണ്'; രംഗയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് ഫഹദ്
dot image
To advertise here,contact us
dot image