'അത്ര മോശം കാര്യമല്ല'; മുപ്പത് വയസ് കൂടുതലുള്ള അക്ഷയ് കുമാറിന്റെ നായികയായതിൽ മാനുഷി ചില്ലർ

അക്ഷയ് കുമാറും മാനുഷിയും തമ്മിലുള്ള പ്രേമഗാനത്തിന് വലിയ ട്രോളു കൾ ഏറ്റുവാങ്ങേണ്ടി വന്നു

'അത്ര മോശം കാര്യമല്ല'; മുപ്പത് വയസ് കൂടുതലുള്ള അക്ഷയ് കുമാറിന്റെ നായികയായതിൽ മാനുഷി ചില്ലർ
dot image

മുൻലോക സുന്ദരി മനുഷ്യ ചില്ലറിന്റെതായി റിലീസ് ചെയ്ത പുതിയ ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ. അക്ഷയ് കുമാറും ടൈഗര് ഷറോഫും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. അക്ഷയ് കുമാറും മാനുഷിയും തമ്മിലുള്ള പ്രേമഗാനത്തിന് വലിയ ട്രോളുകൾ ഏറ്റുവാങ്ങേണ്ടി വന്നു.

ഇരുവരുടെയും പ്രായവ്യത്യാസം തന്നെയായിരുന്നു ട്രോളുകൾക്ക് കാരണം. ഇപ്പോഴിതാ ആ ട്രോളുകളോട് പ്രതികരിക്കുകയാണ് മാനുഷി ചില്ലാർ. ഒരു സൂപ്പർ താരത്തിനൊപ്പം അഭിനയിക്കുന്നത് നല്ലതാണ്, നല്ല വിസിബിലിറ്റി ലഭിക്കും. എന്റെ ആദ്യ സിനിമയിലും വലിയ പ്രായവ്യത്യാസമുണ്ടായിരുന്നു. ബഡേ മിയാൻ ഛോട്ടേ മിയാൻ സിനിമയിൽ ഞങ്ങൾ ജോഡികൾ അല്ല. സിനിമയുടെ മാർക്കറ്റിങ്ങിനായി ഞങ്ങൾ പാട്ടുകൾ ചെയ്തിരുന്നു. അതിൽ രണ്ടുപേർ ഒന്നിച്ച് ഡാൻസ് ചെയ്തു. അതിൽ മോശമായി ഒന്നുമില്ല എന്ന് സൂമിന് നൽകിയ അഭിമുഖത്തിൽ നടി പ്രതികരിച്ചു.

സിനിമയ്ക്കുണ്ടായ പരാജയത്തെക്കുറിച്ചുള്ള ചോദ്യത്തിന് എല്ലാ സിനിമകളും വിജയിച്ചെന്ന് വരില്ലെന്ന് നടി പ്രതികരിച്ചു. ഒരു അഭിനേത്രിയെന്ന നിലയിൽ തീർച്ചയായും സിനിമകൾ നന്നായി ചെയ്യണമെന്നും ആളുകൾ തൻ്റെ സിനിമകൾ ആസ്വദിക്കണമെന്നുമാണ് തന്റെ ആഗ്രഹം. എന്നാൽ എല്ലാ സമയത്തും അത് സംഭവിക്കണമെന്നില്ല. അത് തികച്ചും സാധാരണമായ കാര്യമാണ്. ബോക്സോഫീസ് നമ്പറുകൾ അഭിനേതാക്കളുടെ കയ്യിലല്ല. അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല എന്നും മാനുഷി പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us