
ദളപതിയുടെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഗില്ലി' ഇപ്പോൾ തിയേറ്ററുകളെ ഇളക്കി മറിച്ച് കൊണ്ടിരിക്കുകയാണ്. തമിഴ്നാട്ടിൽ ഇതിനോടകം വമ്പൻ താരങ്ങളുടെ ചിത്രങ്ങൾ റീ റിലീസ് ചെയ്തെങ്കിലും വിജയുടെ ഗില്ലിയ്ക്ക് ആഗോളതലത്തിൽ തന്നെ വമ്പൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. റീ റിലീസ് ചെയ്ത ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.
പത്ത് കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും ചിത്രത്തിന്റെ വീഡിയോയും ഫോട്ടോകളുമെല്ലാം ട്രെൻഡിങ് ആയി കൊണ്ടിരിക്കുകയാണ്. 20 വർഷങ്ങൾക്കു ശേഷമാണ് ചിത്രം വീണ്ടും റീ റിലീസിനെത്തുന്നത്. കേരളത്തിലെ മുഴുവൻ ജില്ലകളിലും റീ റിലീസ് ചെയ്യുന്ന ഒരു തമിഴ് ചിത്രം ഒരു പക്ഷെ ഗില്ലിയായിരിക്കും. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം കേരളത്തിൽ വീണ്ടുമെത്തിക്കുന്നത്. 2004 ഏപ്രില് 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില് പറഞ്ഞിട്ടുണ്ട്.
പിള്ളേരെ ഒതുക്കി, 'രാജുവേട്ടൻ' ഇനി പൽവാൽ ദേവനുമായി പടവെട്ടട്ടെഎട്ട് കോടി ബജറ്റിലെത്തിയ ഗില്ലി 50 കോടി ക്ലബ്ബിലെത്തിയ വിജയ്യുടെ ആദ്യ സിനിമ കൂടിയായിരുന്നു. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ പ്രകാശ് രാജ്, ആശിഷ് വിദ്യാര്ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.