
/entertainment-new/news/2024/04/21/actor-siddique-to-be-the-part-of-chiyaan-vikrams-veera-dheera-sooran
പ്രഖ്യാപനം മുതൽ ഏറെ ചർച്ചയാകുകയാണ് ചിയാൻ വിക്രം കേന്ദ്ര കഥാപാത്രമാകുന്ന വീര ധീര സൂരൻ. ചിത്തയ്ക്ക് ശേഷം എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രം മികച്ച താരനിര കൊണ്ടും അണിയറപ്രവർത്തകരെ കൊണ്ടും സമ്പന്നമാണ്. ഇപ്പോഴിതാ സിനിമയിൽ നടൻ സിദ്ദിഖും ഭാഗമാവുകയാണ്.
സിനിമയുടെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നേരത്തെ നടൻ സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാകുന്നതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
ഒരു നാടൻ ആക്ഷൻ ത്രില്ലറാകും വീര ധീര സൂരൻ എന്ന സൂചനകളുണ്ട്. ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. മധ്യവയസ്കനായാണ് ചിയാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. എസ് ജെ സൂര്യയും, സുരാജ് വെഞ്ഞാറമൂടും സിനിമയുടെ ഭാഗമാണ്.
തെന്നിന്ത്യയിലെ പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വറായിരിക്കും സിനിമയ്ക്കായി ക്യാമറ ചലിപ്പിക്കുക. പേരൻപ്, കർണ്ണൻ, മാമന്നൻ തുടങ്ങിയ തമിഴ് ചിത്രങ്ങളുടെയും പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ മലയാള സിനിമകളുടെയും ഛായാഗ്രഹണം നിർവഹിച്ചത് തേനി ഈശ്വറായിരുന്നു.
'ഫഫ എന്തും ചെയ്യാൻ തയ്യാറായിരുന്നു, അത് മാക്സിമം ഉപയോഗിച്ചു'; രംഗ ഡാൻസ് ഒരു ഗ്ലിംപ്സെന്ന് ജിത്തുദുഷാര വിജയന് സിനിമയിൽ നിര്ണായക കഥാപാത്രമായാണ് എത്തുന്നത്. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം.