
വിജയ്-തൃഷ ജോഡി പ്രധാന കഥാപാത്രങ്ങളായി വലിയ വിജയം നേടിയ ചിത്രമാണ് ഗില്ലി. ധരണിയുടെ സംവിധാനത്തില് പ്രദര്ശനത്തിനെത്തിയ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിയപ്പോൾ വലിയ ആവേശത്തോടെ തന്നെയാണ് വിജയ് ആരാധകർ അതിനെ ഏറ്റെടുത്തിരിക്കുന്നത്.
ഒരു റീ റിലീസിന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രതികരണങ്ങളാണ് ഗില്ലിക്ക് ലഭിക്കുന്നത്. അത് തമിഴ്നാട്ടിൽ മാത്രം ഒതുങ്ങുന്നതുമല്ല. കേരളത്തിലും കർണാടകയിലും എന്തിനേറെ സിംഗപ്പൂരും ശ്രീലങ്കയിലുമെല്ലാം ആരാധകർ ഗില്ലിയെ ആഘോഷമാക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
All area laum Thalapathy #Ghilli da 🥳#ThalapathyVijay pic.twitter.com/n2EBVjXh9R
— Vijay Fans Trends 🐐 (@VijayFansTrends) April 20, 2024
Not one person is seated in a 1000-seater cinema hall in Singapore. 🔥🔥#Ghilli re-release draws biggest celebrations in INDIAN CINEMA HISTORY. #ThalapathyVijaypic.twitter.com/LCiukH1Ai8
— George 🍿🎥 (@georgeviews) April 20, 2024
This song feels like we're living our teenage years all over again.
— George 🍿🎥 (@georgeviews) April 20, 2024
Best nostalgic trip with #Ghilli re-release. ❤#ThalapathyVijaypic.twitter.com/HZMBgLHTza
Last time we saw such celebrations in theatres for #Leo, now it is for Ghilli re-release!
— George 🍿🎥 (@georgeviews) April 20, 2024
After 6 months, theatres have been lit up in the state! Thanks to #ThalapathyVijay fans! #Ghilli re-release is a new benchmark. 🔥🔥🔥pic.twitter.com/sor04eMx4t
ഗില്ലി റീ റിലീസിന് പ്രീ ബുക്കിങ്ങിലൂടെ മാത്രം മൂന്ന് കോടി രൂപ ലഭിച്ചതായാണ് സിനിട്രാക്ക് റിപ്പോർട്ട് ചെയ്യുന്നത്. തമിഴ്നാട്ടിൽ മാത്രം ഗില്ലി ആദ്യ ദിനത്തിൽ ആറുകോടിക്ക് മുകളിൽ കളക്റ്റ് ചെയ്യുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം. സിനിമയ്ക്ക് ലഭിച്ചിരിക്കുന്ന വൈഡ് റിലീസ് കണക്കിലെടുക്കുമ്പോൾ ആഗോളതലത്തിൽ ഗില്ലി 10 കോടിക്ക് മുകളിൽ നേടുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
2004 ഏപ്രില് 16നായിരുന്നു ഗില്ലിയുടെ ആദ്യ റിലീസ്. വിജയ്യുടെ കരിയറിന് വലിയ കുതിപ്പുണ്ടാക്കിയ ചിത്രത്തിലെ ഗാനങ്ങളിലൊന്ന് തന്റെ ഇഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണെന്ന് വിജയ് ഒരഭിമുഖത്തില് പറഞ്ഞിട്ടുണ്ട്. വീണ്ടും ചിത്രം ആരാധകര്ക്ക് മുന്നിലെത്തുമ്പോള് ഗില്ലിക്ക് 20 വയസാണ്.
'രംഗ സംഭവമാണെന്ന് പറയുമ്പോൾ അപ്പുറത്ത് കരിങ്കാളിയല്ലേ കളിക്കുന്നു'; രംഗ ടാലന്റിനെക്കുറിച്ച് ജിത്തുഎട്ട് കോടി ബജറ്റിലെത്തിയ ചിത്രം വിജയ്യുടെ ആദ്യ 50 കോടി ക്ലബ്ബില് ഇടം നേടിയിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ധരണിയുടെ സംവിധാനത്തിലൊരുങ്ങിയ പ്രകാശ് രാജ്, ആശിഷ് വിദ്യാര്ഥി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. വിദ്യാസാഗറാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്വഹിച്ചിരിക്കുന്നത്. 200 ദിവസത്തിലധികമാണ് ഗില്ലി പ്രദര്ശനം നടത്തിയത്. വിജയ് എന്ന നടന്റെ താരമൂല്യം ഉയര്ന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.