
ബോളിവുഡിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് രാജ്കുമാർ റാവു. ഷാഹിദ്, സിറ്റി ലൈറ്റ്, ദി വൈറ്റ് ടൈഗർ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡ് സിനിമകളിൽ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട് താരം. താരത്തിന്റേതായി ഇപ്പോൾ വൈറലാകുന്നത് ഒരു ചിത്രമാണ്.
താരം പ്ലാസ്റ്റിക് സർജറിയ്ക്ക് വിധേയനായിട്ടുണ്ട് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ മുഖത്ത് മറ്റൊരു സർജറി ചെയ്തിട്ടുണ്ട് അത് പ്ലാസ്റ്റിക് സർജറി അല്ലെന്നും പറഞ്ഞിരിക്കുകയാണ് താരം. ബോളിവുഡ് മാധ്യമത്തിന് നൽകിയ ഒരഭിമുഖത്തിലാണ് രാജ്കുമാർ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
'പെൺ സിംഹം, അവൾ എന്റെ ഹീറോ'; ദീപിക പദുക്കോണിനെ പുകഴ്ത്തി രോഹിത് ഷെട്ടി'എന്റെ ആദ്യ ചിത്രത്തിന്റെ ഓഡിഷൻ സമയത്ത് അഭിനയം ഇഷ്ട്ടപെട്ടെന്നും എന്നാൽ മുഖത്തിനു അല്പം ഭാരം ഉണ്ടെന്നും ഒരു സംവിധായകൻ പറഞ്ഞിരുന്നു. എന്റെ മുഖത്തെ ആ ഭാരം ഒഴിവാക്കാൻ സ്ഥിരമായി കാർഡിയോ ചെയ്യാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ചിത്രം ഞാനും കണ്ടിരുന്നു. ആ ചിത്രത്തിൽ ഉള്ള ആളെ കാണുമ്പോൾ ഏതോ കൊറിയൻ സ്റ്റാറിനെ പോലെയാണ് തോന്നുന്നത്. 10 വർഷം മുന്നേ ഡോക്ടറുടെ നിർദേശ പ്രകാരം താടിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അപ്പോൾ എനിക്ക് കുറച്ചു കൂടെ ആത്മമസംതൃപ്തി ലഭിച്ചു. അത് പക്ഷെ പ്ലാസ്റ്റിക് സർജറി അല്ല' എന്നാണ് രാജ്കുമാർ റാവു പറഞ്ഞത്.