പുഷ്പരാജിനെ വിലയ്ക്കെടുക്കാന് നെറ്റ്ഫ്ലിക്സ് ഏതറ്റം വരെയും പോകും; തുക ഞെട്ടിക്കുന്നത്

200 കോടി മുടക്കിയാണ് പുഷ്പ 2 ന്റെ ഉത്തരേന്ത്യന് വിതരണാവകാശം നേടിയിരിക്കുന്നത്

പുഷ്പരാജിനെ വിലയ്ക്കെടുക്കാന്  നെറ്റ്ഫ്ലിക്സ് ഏതറ്റം വരെയും പോകും; തുക ഞെട്ടിക്കുന്നത്
dot image

തെന്നിന്ത്യൻ താരം അല്ലു അർജുന്റെ കരിയർ ബെസ്റ്റ് ചിത്രം എന്ന ഖ്യാതി നേടിയ ചിത്രമാണ് 'പുഷ്പ'. സുകുമാറിന്റെ സംവിധാനത്തിലൊരുങ്ങിയ 'പുഷ്പ: ദ റൈസ്' എന്ന ചിത്രത്തിന്റ ആദ്യ ഭാഗം തെന്നിന്ത്യൻ ബോക്സ് ഓഫീസിൽ വലിയ ചലനമാണ് സൃഷ്ടിച്ചത്. അണിയറയിൽ ഒരുങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായി ആരാധകർ വലിയ കാത്തിരിപ്പിലുമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി ഡീലിലൂടെ ചിത്രം നേടിയ തുക സംബന്ധിച്ച റിപ്പോര്ട്ടുകളാണ് പുറത്തെത്തുന്നത്.

ഇന്ത്യയിലെ ഒരു ചിത്രത്തിനും ലഭിക്കാത്തത്ര തുക മുടക്കിയാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 വിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കാനൊരുങ്ങുന്നത്. പിങ്ക് വില്ലയുടെ റിപ്പോര്ട്ട് അനുസരിച്ച് അടിസ്ഥാനവില 250 കോടിരൂപയ്ക്കാണ് റൈറ്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം തിയേറ്ററിൽ നേടുന്ന വിജയമനുസരിച്ച് ഇത് 300 കോടി വരെ ഉയരും.

ചിത്രീകരിക്കുമ്പോൾ കൊവിഡ്, പ്രമോഷന് പെരുമഴ; ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി ആടുജീവിതം ടീം

പ്രമുഖ ട്രാക്കര്മാരായ സാക്നില്കിന്റെ റിപ്പോര്ട്ട് പ്രകാരം പുഷ്പ 2 ന് ലഭിച്ചിരിക്കുന്ന ഒടിടി റൈറ്റ്സ് തുക 275 കോടിയാണ്. ഒടിടി റൈറ്റ്സില് ഇതിനു മുന്പ് റെക്കോര്ഡ് ഇട്ടിരുന്നത് രാജമൗലി ചിത്രം 'ആര്ആര്ആര്' ആണ്. 170 കോടി രൂപയ്ക്കായിരുന്നു ചിത്രത്തിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.

ഉത്തരേന്ത്യന് വിതരണാവകാശത്തിലൂടെ ചിത്രം നേടിയ തുക നേരത്തെ റിപ്പോര്ട്ട് ചെയ്യപ്പെട്ടിരുന്നു. അനില് തടാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് 200 കോടി മുടക്കിയാണ് പുഷ്പ 2 ന്റെ ഉത്തരേന്ത്യന് വിതരണാവകാശം നേടിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us