
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും പ്രേക്ഷകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ എമ്പുരാന്റെ അടുത്ത ലൊക്കേഷൻ കേരളത്തിലാണെന്ന് അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാഗുകൾക്കൊപ്പം ലൊക്കേഷനിൽനിന്നുള്ള തന്റെ ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചിട്ടുണ്ട്.
യുകെയിലെത്തിയ സച്ചിന്റെയും റീനുവിന്റെയും ജീവിതം ഇനി എങ്ങോട്ട്? കഥ ഇവിടുണ്ട്, ഹിറ്റായി 'പ്രേമലു 2'പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന സിനിമ വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ചിത്രീകരണവും മറ്റ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും വേഗത്തിലാക്കാനാണ് എമ്പുരാൻ ടീമിന്റെ നീക്കം എന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
On to home turf next! #L2E #EMPURAAN pic.twitter.com/hScQIKLjFz
— Prithviraj Sukumaran (@PrithviOfficial) April 17, 2024
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്ശനത്തിനെത്തും. ആശിര്വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്സും ചേര്ന്നാണ് നിര്മ്മാണം. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവരും എമ്പുരാനിൽ ഉണ്ടാക്കും.