വിജയ് കാന്തിനെ വിജയ് ചിത്രത്തിൽ വീണ്ടും അഭിനയിപ്പിക്കും, കുടുംബത്തിന്റെ സമ്മതം വാങ്ങി സംവിധായകൻ

വിജയ്യോടും അച്ഛൻ എസ്എ ചന്ദ്രശേഖറിനോടും ക്യാപ്റ്റന് വലിയ ബഹുമാനവും വലിയ സ്നേഹവുമായിരുന്നു

dot image

തമിഴ് നടൻ വിജയ് നായകനാകുന്ന പുതിയ ചിത്രം 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം' സിനിമയില് അന്തരിച്ച മുതിർന്ന നടനും രാഷ്ട്രീയക്കാരനുമായ വിജയകാന്തിനെ വീണ്ടും അഭിനയിക്കും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് വിജയ്കാന്തിനെ വീണ്ടും അഭിനയിപ്പിക്കുന്നത്. വിജയകാന്തിന്റെ ഭാര്യ പ്രേമലത ഒരു അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

വിജയകാന്തിനെ എഐ സഹായത്തോടെ പുതിയ ചിത്രത്തിൽ ഉള്പ്പെടുത്താന് വെങ്കട്ട് വിജയകാന്ത് കുടുംബത്തിൻ്റെ അനുവാദം തേടിയെന്നും, പൊതുതെരഞ്ഞെടുപ്പിന് ശേഷം കുടുംബത്തെ നേരിട്ട് കാണണമെന്ന് വിജയ് ആഗ്രഹം പ്രകടിപ്പിച്ചതായും വിജയകാന്തിൻ്റെ ഭാര്യയും ഡിഎംഡികെ നേതാവുമായ പ്രേമലത പറഞ്ഞു.

ബ്ലെസി ബുദ്ധിമുട്ടുള്ളപ്പോഴും അടുത്ത് വരാറുണ്ട്, കാശൊന്നും കടം വാങ്ങാനല്ല: മമ്മൂട്ടി അന്ന് പറഞ്ഞത്

'വിജയ്യോടും അച്ഛൻ എസ്എ ചന്ദ്രശേഖറിനോടും ക്യാപ്റ്റന് വലിയ ബഹുമാനവും വലിയ സ്നേഹവുമായിരുന്നു. അതുകൊണ്ടാണ് എസ്എ ചന്ദ്രശേഖറിനൊപ്പം 17 സിനിമകൾ അദ്ദേഹം ചെയ്തത്. ക്യാപ്റ്റൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ തീർച്ചയായും ചിത്രത്തിൽ അഭിനയിക്കുമെന്നും പ്രേമലത പറഞ്ഞു.

കൽപ്പാത്തി എസ് അഘോരത്തിൻ്റെ എജിഎസ് എൻ്റർടെയ്ൻമെൻ്റ് ആണ് 'ഗോട്ട്' നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിലെ ആദ്യ സിംഗിൾ 'വിസിൽ പോഡു' ഗാനം അടുത്തിടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. മീനാക്ഷി ചൗധരി, പ്രഭുദേവ, പ്രശാന്ത്, സ്നേഹ, ലൈല, വൈഭവ്, മോഹൻ, ജയറാം, അജ്മൽ അമീർ എന്നിവരടങ്ങുന്ന ഒരു താരനിരയാണ് ചിത്രത്തിലുള്ളത്. ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ആണെന്ന് കരുതപ്പെടുന്ന ചിത്രം ഈ വർഷം സെപ്റ്റംബർ 5 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

dot image
To advertise here,contact us
dot image