അമ്പാൻ ഇനി ഹീറോയാടാ ഹീറോ...; ജിത്തു മാധവന്റെ അടുത്ത പടത്തിൽ സജിൻ ഗോപു നായകൻ?

ചിത്രത്തിൽ അനശ്വര രാജനെ നായികയായി ആലോചിക്കുന്നതായും സൂചനകളുണ്ട്

അമ്പാൻ ഇനി ഹീറോയാടാ ഹീറോ...; ജിത്തു മാധവന്റെ അടുത്ത പടത്തിൽ സജിൻ ഗോപു നായകൻ?
dot image

ജിത്തു മാധവൻ സംവിധാനം ചെയ്ത ആവേശം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിൽ ഫഹദ് ഫാസിലിന്റെ രംഗനൊപ്പം തന്നെ കയ്യടി നേടുന്ന മറ്റൊരു കഥാപാത്രമുണ്ട് സജിൻ ഗോപു അവതരിപ്പിച്ച അമ്പാൻ. തിയേറ്ററുകളെ ഇളക്കിമറിക്കുന്ന അമ്പാൻ ഒരു തുടക്കം മാത്രമാകുമെന്നും സജിൻ ഗോപു നായകനായെത്തുന്ന സിനിമയുടെ ആലോചനകൾ തുടങ്ങിയതായുമുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.

ജിത്തു മാധവൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ സജിൻ ഗോപു നായകനായേക്കുമെന്നാണ് റിപ്പോർട്ട്. ചിത്രത്തിൽ അനശ്വര രാജനെ നായികയായി ആലോചിക്കുന്നതായും സൂചനകളുണ്ട്.

ഇത് വിനീത് ശ്രീനിവാസൻ മാജിക്ക്... സിനിമയുടെ മാജിക്ക്; വർഷങ്ങൾക്കു ശേഷം 50 കോടി ക്ലബിൽ

2015ൽ മുംബൈ ടാക്സി എന്ന ചിത്രത്തിലൂടെയാണ് സജിൻ ഗോപു സിനിമയിലേക്കതുന്നത്. പിന്നീട് തിലോത്തമ , മരുഭൂമിയിലെ ആന എന്നീ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്തു . 2021ൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളിയിൽ ഗോപുവിൻ്റെ ജീപ്പ് ഡ്രൈവറുടെ വേഷവും ജാൻ എ മന്നിലെ സജി വൈപ്പിൻ എന്ന കഥാപാത്രവും ഏറെ ശ്രദ്ധേയമായിരുന്നു. പിന്നാലെ ജിത്തു മാധവന്റെ ആദ്യ ചിത്രമായ രോമാഞ്ചത്തിലും അദ്ദേഹം പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് അവതരിപ്പിച്ചു. നിരൂപ് എന്ന കഥാപാത്രം യുവ പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത നേടി.

dot image
To advertise here,contact us
dot image