ആടുജീവിതത്തിലെ 'ഹക്കീം' നായകനാകുന്നു, പോസ്റ്റർ പങ്കുവെച്ച് 'നജീബ്'

വിനോദ് രാമൻ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സ്ഫുട്നിക് സിനിമ എബിഎക്സ് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രീകരിക്കുന്നത്

dot image

ആടുജീവിതത്തിലെ ഹക്കിം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധനേടിയ കെ ആർ ഗോകുൽ നായകനാകാൻ ഒരുങ്ങുന്നു. പൃഥ്വിരാജാണ് ഗോകുൽ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിനോദ് രാമൻ നായർ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം സ്ഫുട്നിക് സിനിമ എബിഎക്സ് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ചിത്രീകരിക്കുന്നത്.

ഭവേഷ് പട്ടേൽ, വിനോദ് രാമൻ നായർ, ആശ്ലേഷ റാവു, അഭിനയ് ബഹുരൂപി, പ്രഫുൽ ഹെലോഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമാണം. ആടുജീവിതത്തിന് ശേഷം ഗോകുൽ ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'മ്ലേച്ഛൻ'. ചിത്രത്തിന്റെ ചിത്രീകരണം ജൂണിൽ ആരംഭിക്കും.

ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. രാഹുൽ പാട്ടീൽ സഹനിർമാതാവ് ആകുന്ന ചിത്രത്തിൽ പ്രദീപ് നായരാണ് ക്യാമറ. എഡിറ്റർ സുനിൽ എസ് പിള്ള, ഒറിജിനൽ സൗണ്ട്ട്രാക്ക് അഭിനയ് ബഹുരൂപി, പ്രൊഡക്ഷൻ ഡിസൈനർ ആർക്കൻ എസ് കർമ്മ പ്രൊഡക്ഷൻ കമ്പനി.

സംഭാഷണങ്ങൾ യതീഷ് ശിവാനന്ദൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ സ്ലീബ വർഗീസ്, വരികൾ സന്തോഷ് വർമ്മ, ശ്രീജിത്ത് കാഞ്ഞിരമുക്ക്. ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് മനോഹർ, കോസ്റ്റ്യൂം മേക്കപ്പ് ഡിസൈൻ നരസിംഹ സ്വാമി, മാർക്കറ്റിംഗ് ഹെഡ് സുശീൽ തോമസ്, അസോസിയേറ്റ് ഡയറക്ടർ രമേഷ് അമ്മനാഥ്, ശ്രീജിത്ത് ചെട്ടിപ്പാടി, പബ്ലിസിറ്റി ഡിസൈനർ മാ മി ജോ.

dot image
To advertise here,contact us
dot image