അറബികുത്ത് ഔട്ട്... ഇനി ദളപതിക്ക് 'വിസിൽ പോട്'; പതിവ് തെറ്റിക്കാതെ സ്വന്തം റെക്കോർഡ് തൂക്കി വിജയ്

24 മണിക്കൂറുകൾ പിന്നിടുമ്പോൾ റെക്കോർഡ് കാഴ്ചക്കാരെയാണ് വിസിൽ പോട് സ്വന്തമാക്കിയിരിക്കുന്നത്

അറബികുത്ത് ഔട്ട്... ഇനി ദളപതിക്ക് 'വിസിൽ പോട്'; പതിവ് തെറ്റിക്കാതെ സ്വന്തം റെക്കോർഡ് തൂക്കി വിജയ്
dot image

വിജയ്യെ നായകനാക്കി വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി ഗോട്ട്'. സയൻസ് ഫിക്ഷൻ എന്റർടെയ്നർ ജോണറിൽ കഥ പറയുന്ന സിനിമയുടെ റിലീസിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുകയാണ്. തമിഴ് പുത്താണ്ടിനോട് അനുബന്ധിച്ച് സിനിമയിലെ ആദ്യ ഗാനമായ വിസിൽ പോട് ഇന്നലെ പുറത്തുവിട്ടിരുന്നു. 24 മണിക്കൂറുകൾ പിന്നിടുമ്പോൾ റെക്കോർഡ് കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ മണിക്കൂറിൽ തന്നെ ഒരു മില്യൺ കാഴ്ചക്കാരായിരുന്നു ഗാനം സ്വന്തമാക്കിയത്. അടുത്ത ഓരോ മണിക്കൂറിലും ഓരോ മില്യൺ വീതം കാഴ്ചക്കാരെ സ്വാന്തമാക്കിയ ഗാനം അഞ്ച് മണിക്കൂറിൽ അഞ്ച് മില്യൺ എന്ന സംഖ്യയിലുമെത്തിയിരുന്നു. ഇപ്പോഴിതാ 24 മണിക്കൂറുകൾ പിന്നിടുമ്പോൾ 24.1 മില്യണിലധികം വ്യൂസ് ഗാനത്തിന് ലഭിച്ചു കഴിഞ്ഞു.

ഇതോടെ തെന്നിന്ത്യയിൽ ആദ്യ 24 മണിക്കൂറിനുള്ളിൽ ഏറ്റവും അധികം ആളുകൾ കണ്ട ലിറിക് വീഡിയോയായി വിസിൽ പോട് മാറിയിരിക്കുകയാണ്. വിജയ് ചിത്രം ബീസ്റ്റിലെ അറബികുത്തിന്റെ റെക്കോർഡ് തകർത്താണ് ഗാനം ഒന്നാമതെത്തിയത്. 23.77 മില്യണായിരുന്നു അറബി കുത്ത് ആദ്യ 24 മണിക്കൂറിൽ നേടിയത്. വിജയ് ചിത്രങ്ങളായ വാരിസ്, ലിയോ എന്നിവയിലെ രഞ്ജിതമേ, നാ റെഡി എന്നീ ഗാനങ്ങളും ഈ പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളിലുണ്ട്.

'വിസിൽ പോട്' എന്ന് തുടങ്ങുന്ന ഗാനം വിജയ്, വെങ്കട് പ്രഭു, യുവൻ ശങ്കർ രാജ, പ്രേംജി എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. വിജയ്, പ്രഭു ദേവ, പ്രശാന്ത്, അജ്മൽ തുടങ്ങിയവർ ചേർന്നുള്ള ഒരു ഡാൻസ് നമ്പറാണിത്. യുവൻ ശങ്കർ രാജ സംഗീതം ഒരുക്കിയിരിക്കുന്ന ഗാനം ആരാധകർക്ക് ആഘോഷമാക്കും എന്ന് ഉറപ്പാണ്.

വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമ സെപ്തംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

റെക്കോർഡുകളുടെ 'ബോയ്സ്';എല്ലാ തെന്നിന്ത്യന് സംസ്ഥാനങ്ങളില് നിന്നും 10കോടിയിലധികം നേടി മഞ്ഞുമ്മൽ

കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്വഹിക്കുന്നത് സിദ്ധാര്ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us