റാണ തലൈവരുടെ വില്ലൻ; വേട്ടയ്യൻ പറയുന്നത് വിദ്യാഭ്യാസ മേഖലയിലെ കുറ്റകൃത്യങ്ങളെക്കുറിച്ച്, റിപ്പോർട്ട്

റാണാ ദഗുബട്ടിയാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക

റാണ തലൈവരുടെ വില്ലൻ; വേട്ടയ്യൻ പറയുന്നത് വിദ്യാഭ്യാസ മേഖലയിലെ കുറ്റകൃത്യങ്ങളെക്കുറിച്ച്, റിപ്പോർട്ട്
dot image

ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന 'വേട്ടയ്യനി'ൽ അഭിനയിക്കുകയാണ് തലൈവർ രജനികാന്ത് ഇപ്പോൾ. വലിയൊരു താരനിര തന്നെ ഭാഗമാകുന്ന സിനിമയെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ എത്തിയിരിക്കുകയാണ്. റാണാ ദഗുബട്ടിയാണ് സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്.

നടൻ സിനിമയിൽ സാങ്കേതിക വിദഗ്ദനായ വില്ലനായാണെത്തുക. വിദ്യാഭ്യാസ മേഖലയിൽ കുറ്റകൃത്യങ്ങൾ എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ചാണ് ചിത്രം പറയുന്നത് എന്നാണ് സൂചന. പൂർണ്ണമായി രജനികാന്ത് സ്റ്റൈലിൽ ഒരുക്കുന്ന സിനിമയായ വേട്ടയ്യൻ ഈ വർഷം ഒക്ടോബറിൽ റിലീസ് ചെയ്യും.

അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, ദുഷാര വിജയൻ, കിഷോർ, റിതിക സിങ്, ജി എം സുന്ദർ, രോഹിണി, റാവൊ രമേശ്, രമേശ് തിലക്, രക്ഷൻ തുടങ്ങി വമ്പൻ താരനിര സിനിമയുടെ ഭാഗമാണ്. ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് രജനികാന്ത് എത്തുന്നതെന്നാണ് വിവരം. ജ്ഞാനവേൽ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്.

പ്രതിഫലം കുറച്ച് അക്ഷയ് കുമാർ, പൃഥ്വിക്കും കോടികൾ ; ബഡേ മിയാൻ ഛോട്ടേ മിയാൻ താരങ്ങളുടെ പ്രതിഫലം

അനിരുദ്ധ് ആണ് സംഗീതമൊരുക്കുന്നത്. എസ്ആർ കതിർ ആണ് ഛായാഗ്രഹണം. ഫിലോമിൻ രാജ് ചിത്രസംയോജനവും അൻപറിവ് ആക്ഷൻ സംവിധാനവും നിർവ്വഹിക്കുന്നു. കലാസംവിധാനം- ശക്തി വെങ്കട്ട് രാജ്, മേക്കപ്പ്- ബാനു ബി, പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ, വീര കപൂർ, ദിനേശ് മനോഹരൻ, ലിജി പ്രേമൻ, സെൽവം, സ്റ്റിൽസ്- മുരുകൻ തുടങ്ങിയവരാണ് മറ്റ് അണിയറ പ്രവർത്തകർ.

dot image
To advertise here,contact us
dot image