
അക്ഷയ് കുമാറും ടൈഗര് ഷറോഫും മുഖ്യവേഷങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'ബഡേ മിയാന് ചോട്ടേ മിയാന്'. അലി അബ്ബാസ് സഫർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. തിയേറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ സിനിമയ്ക്കായി താരങ്ങള് വാങ്ങിയ പ്രതിഫലം ഇപ്പോൾ ചർച്ചയാകുന്നത്.
അക്ഷയ് കുമാർ പൊതുവെ ഒരു സിനിമയ്ക്കായി 100-120 കോടിയാണ് വാങ്ങാറുള്ളത്. എന്നാൽ ബഡേ മിയാന് ചോട്ടേ മിയാനിൽ അക്ഷയ് കുമാറിന് ലഭിച്ചിരിക്കുന്നത് 80 കോടിയാണെന്ന് ഫിനാന്ഷ്യല് എക്സ്പ്രസ് റിപ്പോര്ട്ട് ചെയ്യുന്നു. കഴിഞ്ഞ ഏതാനും സിനിമകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് താരം പ്രതിഫലം കുറച്ചത് എന്നാണ് സൂചന. ടൈഗര് ഷ്രോഫിന് 40-45 കോടി രൂപ വരെ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
സിനിമയിൽ കബീർ എന്ന പ്രതിനായക വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഈ കഥാപാത്രത്തിനായി നടൻ അഞ്ച് കോടി രൂപ വാങ്ങിയതായാണ് റിപ്പോർട്ട്. മാനുഷി ചില്ലറും സൊനാക്ഷി സിൻഹയും രണ്ട് കോടി രൂപ വീതം വാങ്ങിയതായും ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. അലയ ഒരു കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് സൂചന.
ദളപതി ഗില്ലി താനേ... ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്; റീ റിലീസിലും ആവേശം തീർത്ത് വിജയ്അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്.