
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ആവേശത്തിലെ പുതിയ ഗാനം യൂട്യൂബിൽ പുറത്തിറങ്ങി. സുഷിന് ശ്യാം കമ്പോസ് ചെയ്ത ഗാനം രചിച്ചിരിക്കുന്നത് വിനായക് ശശികുമാറും എംസി കൂപ്പറും ചേര്ന്നാണ്. മലയാളി മങ്കീസും എംസി കൂപ്പറും ചേര്ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനം ഇപ്പോൾ യൂട്യൂബിൽ ട്രെൻഡിങ്ങാണ്.
ഏപ്രിൽ 11ന് റിലീസ് ചെയ്ത സിനിമ ഇതിനകം ആഗോളതലത്തിൽ 45 കോടിയിലധികം രൂപ കളക്ട് ചെയ്തതായാണ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത് തന്നെ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം പിടിക്കും എന്നത് ഉറപ്പാണ്. കേരളത്തിൽ നിന്ന് മാത്രമായി സിനിമ ഇതുവരെ 11.25 കോടിയോളം രൂപ നേടിയതായാണ് റിപ്പോർട്ട്.
സിനിമയിലെ ലാലേട്ടൻ ജീവിതത്തിലും നിലപാട് ഉറക്കെ പ്രഖ്യാപിച്ചിരുന്നെങ്കില്: പ്രകാശ് ബാരെകോളേജ് വിദ്യാർത്ഥികളുടെയും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ചിത്രം റിയല് ലൈഫ് സംഭവങ്ങളില് നിന്ന് പ്രചോദനം ഉള്ക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. അന്വര് റഷീദ് എന്റര്ടൈന്മെന്റ്സിന്റെ ബാനറില് അന്വര് റഷീദും ഫഹദ് ഫാസില് ആന്ഡ് ഫ്രണ്ട്സിന്റെ ബാനറില് നസ്രിയ നസീമും ചേര്ന്നാണ് ആവേശം നിര്മിച്ചത്.
ഫഹദിന് പുറമെ മന്സൂര് അലി ഖാന്, ആശിഷ് വിദ്യാര്ത്ഥി, സജിന് ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, പൂജ മോഹന്രാജ്, നീരജ രാജേന്ദ്രന്, ശ്രീജിത്ത് നായര്, തങ്കം മോഹന് തുടങ്ങി നിരവധി പേര് ചിത്രത്തില് എത്തുന്നുണ്ട്. സമീര് താഹിര് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.